Malayalam
ഉപ്പും മുളുകും കേശുവിന് പരിക്ക്;ആശ്വാസവാക്കുമായി ആരാധകർ!
ഉപ്പും മുളുകും കേശുവിന് പരിക്ക്;ആശ്വാസവാക്കുമായി ആരാധകർ!
By
മലയാളത്തിന്റെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും .ഏവരും ഇപ്പോൾ ഉപ്പും മുളകിന്റെ ആരാധകരാണ്. ഓരോ കഥാപാത്രങ്ങളും ജീവിക്കുകയാണ് ഉപ്പും മുളകിലൂടെ . എന്നാല്‍ ഉപ്പും മുളകും വാര്‍ത്തകളില്‍ നിറയുന്നത് കേശുവിന്റെ പേരിലാണ്. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കേശു. ഭക്ഷണത്തിനോട് അതീവ താല്പര്യമുള്ളതിന്റെ പേരിലാണ് കേശു അറിയപ്പെടുന്നത്. മാത്രമല്ല അച്ഛന് കഴിഞ്ഞാല്‍ കുടുംബത്തിലെ ഏറ്റവും മടിയനും കേശുവാണ്. ഇപ്പോഴിതാ സെറ്റില്‍ വീണ് കേശുവിന് പരിക്ക് പറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. കൈയ്ക്ക് പരിക്കേറ്റ കേശുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങളിങ്ങനെ…
ഷൂട്ടിംഗിനിടെ സെറ്റില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് കേശു എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ സാബിത്തിന് പരിക്കേറ്റത്. കൈമുട്ടിനാണ് പരിക്കേറ്റത്. ഈ പരിക്കുകളൊന്നും സാരമുള്ളതല്ല. കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ ഒടിഞ്ഞ കൈയുമായിട്ടായിരുന്നു കേശു എത്തിയത്. ഒരു ദിവസത്തെ എപ്പിസോഡ് മുഴുവന്‍ തന്നെ കേശുവിന്റെ കൈ ഒടിഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു. ഇത് സീരിയലിന് വേണ്ടി അഭിനയിച്ചതാണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. പിന്നീടാണ് താരത്തിന് യഥാര്‍ത്ഥത്തില്‍ പരിക്ക് പറ്റിയിട്ടുണ്ടെന്ന് അറിയുന്നത്.
കേശുവിന്റെ കൈ ഒടിഞ്ഞതിന് പിന്നാലെ ശിവാനിയ്ക്കും കൈയ്ക്ക് വേദന അനുഭവപ്പെടുന്നതായിരുന്നു ഇന്നലത്തെ എപ്പിസോഡില്‍ കാണിച്ചത്. വലത് കൈയ്ക്ക് സഹിക്കാന്‍ പറ്റാത്ത വേദനയാണെന്ന് പറഞ്ഞ ശിവാനി അമ്മയെ കൊണ്ട് തിരുമ്മിപ്പിച്ചിരുന്നു. പിന്നാലെ കേശുവിനെ പോലെ കഴുത്തില്‍ വള്ളി കെട്ടി കൈ പൊക്കി വെച്ച് നടക്കുകയായിരുന്നു ശിവ. എന്നാല്‍ അതിലൊരു കള്ളക്കളി മണത്തറിഞ്ഞത് മുടിയന് ആയിരുന്നു. വലത് കൈയ്ക്ക് വേദന ഉണ്ടെന്ന് പറഞ്ഞ ശിവാനി പിന്നീട് ഇടത് കൈ ആണ് കെട്ടി വെച്ചിരുന്നത്. ഇതോടെ കള്ളമാണെന്ന് നീലു മനസിലാക്കി.
കേശു കൈ ഒടിഞ്ഞ് വീട്ടില്‍ വന്നപ്പോള്‍ എല്ലാവരും സ്നേഹിക്കുന്നത് കണ്ടപ്പോഴുള്ള കുശുമ്പ് കാരണമാണ് താനിതൊക്കെ ചെയ്തതെന്ന് അവസാനം ശിവാനിയ്ക്ക് പറയേണ്ടി വന്നു. അമ്മയുടെ കൈയില്‍ നിന്നും അടി കിട്ടാതെ തല്കാലത്തേക്ക് രക്ഷപ്പെടുകയായിരുന്നു. എന്തായാലും കേശുവിന്റെ കൈ എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്ന ആശംസകളുമായി പ്രേക്ഷകര്‍ എത്തിയിരിക്കുന്നത്. പത്തനംതിട്ടയിലെ കലഞ്ഞൂര്‍ സ്വദേശിയാണ് സാബിത്ത്.
ഉപ്പും മുളകിലും മൂന്നാമത്തെ കുട്ടിയായിട്ടാണ് താരം അഭിനയിക്കുന്നത്. പരമ്പരയിലെ അഭിനയം ഹിറ്റായതോടെ സിനിമയിലേക്കും അവസരങ്ങളെത്തി. ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഞാന്‍ പ്രകാശനിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് ജയറാം വിജയ് സേതുപതി കൂട്ടുകെട്ടിലെ മാര്‍ക്കോണി മത്തായി എന്ന സിനിമയിലും അല്‍ സാബിത്ത് അഭിനയിച്ചു. ഇതിലെ അഭിനയത്തെ കുറിച്ച് വിജയ് സേതുപതി വരെ കുഞ്ഞ് താരത്തെ അഭിനന്ദിച്ചിരുന്നു. ശേഷം മാര്‍ഗംകളി എന്ന ചിത്രത്തിലും അല്‍ സാബിത്ത് അഭിനയിച്ചിരുന്നു.
about uppum mulakum keshu
