Malayalam Breaking News
ഉപ്പും മുളകിലെ ലച്ചുവിന് വിവാഹം?ഫോട്ടോ പുറത്ത് വിട്ട് ബാലുവിന്റെ സർപ്രൈസ്!
ഉപ്പും മുളകിലെ ലച്ചുവിന് വിവാഹം?ഫോട്ടോ പുറത്ത് വിട്ട് ബാലുവിന്റെ സർപ്രൈസ്!
മലയാളികളുടെ ഇഷ്ട്ട പാരമ്പരയായ ഉപ്പും മുളകിൽ നിന്നും ഇതാ ഇപ്പോളൊരു സന്തോഷവാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. സീരിയൽ ആരംഭിച്ച് 4 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെയും ഈ പരിപാടിക്ക് ലഭിക്കുന്ന പ്രേക്ഷക സ്വീകാര്യതക്ക് യാതൊരു കുറവും ഉണ്ടായിട്ടില്ല എന്നത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. ഓരോ ദിവസവും ജനപ്രീതി കൂടിവരുന്ന പരമ്പര കൂടി ആവുകയാണ് ഉപ്പും മുളകും.
അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. ഇപ്പോഴിതാ ഉപ്പും മുളകും ആയിരം എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ ഒരു സന്തോഷ വാര്‍ത്തയും ഒപ്പം വന്നിരിക്കുകയാണ്. ഉപ്പും മുളകില്‍ നിരവധി ആരാധകരുള്ള താരമാണ് ജൂഹി റുസ്തഗി എന്ന ലച്ചുവും.
സംഭവ ബഹുലമായ നിമിഷങ്ങളാണ് ഇനി പ്രേക്ഷകര്‍ കാണാന്‍ ഇരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ബാലുവിന്റെ വീടായ നെയ്യാറ്റിന്‍കരയില്‍ നിന്നുമായിരുന്നു സസ്പെന്‍സ് പുറത്ത് വിട്ടത്. കുടുംബത്തില്‍ ലച്ചുവിന്റെ കല്യാണമാണ് ഇനി നടക്കാന്‍ പോകുന്നത്. നീലുവിന്റെ സഹോദരന് ശ്രീധരന്റെ മകനുമായി ലെച്ചുവിന് വിവാഹം ആലോചന നേരത്തെ വന്നതാണ് പക്ഷെ കുടുംബത്തുള്ളവര്‍ക്ക് തന്റെ മകളെ കൊടുക്കാന്‍ ബാലുവിന് ഇഷ്ടമല്ലായിരുന്നു.
അതുകൊണ്ടാണ് പുതിയ വരന്റെ കാര്യം ആലോചനയില്‍ വച്ചത്. എന്തിരിന്നാലും പ്രേക്ഷകര്‍ വളരെ ആകാംഷയിലാണ്. പരമ്പര ഇനി ഏത് ദിശയിലേക്ക് വഴിമാറും എന്നാണ് അവര്‍ക്ക് അറിയേണ്ടത്. ലെച്ചുവിന്റെ മനസിലെ സങ്കല്പത്തില് ഉള്ള ഒരാളുടെ ഫോട്ടോ ബാലു എല്ലാവരെയും കാണിച്ചത് കാണാം മാത്രമല്ല പയ്യന് നേവി ഓഫീസറാണെന്ന് പറഞ്ഞെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടില്ല. ഫോട്ടോ കണ്ടപ്പോള്‍ തന്നെ എല്ലാവര്ക്കും ആളെ ഇഷ്ടപ്പെട്ടു. പയ്യന്റെ മുഖം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടില്ലെങ്കിലും പുതിയ എപ്പിസോഡിന് വേണ്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്.
about uppum mulakum
