Social Media
ഉപ്പും മുളകിലേക്ക് വീണ്ടും ഒരു അതിഥികൂടി എത്തുന്നു;ആകാക്ഷയോടെ പ്രേക്ഷകർ!
ഉപ്പും മുളകിലേക്ക് വീണ്ടും ഒരു അതിഥികൂടി എത്തുന്നു;ആകാക്ഷയോടെ പ്രേക്ഷകർ!
ഉപ്പും മുളകും കാണാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകില്ല. ഒരുപക്ഷേ സീരിയൽ വിരോധികൾക്ക് പോലും ഒഴിച്ച് കൂടാൻ പറ്റാത്ത പരമ്പര കൂടിയാണിത്.ആയിരം എപ്പിസോഡുമായി മുന്നേറുകയാണ്
ഉപ്പും മുളകും . കഴിഞ്ഞ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളിലായിരുന്നു പരിപാടി സംപ്രേഷണം ചെയ്തിരുന്നത്. എന്നാല്‍ അടുത്തിടെയായി എല്ലാദിവസവും പരിപാടിയുണ്ടെന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവന്നത്.ഇപ്പോഴിതാ പരമ്പരയിലേക്ക് പുതിയ അതിഥി എത്തുകയാണ്.
പ്രേക്ഷകര്‍ക്ക് ഗംഭീര വിരുന്നുമായാണ് ഇനിയങ്ങോട്ട് എത്തുന്നതെന്ന് താരങ്ങളെല്ലാം ഒരുപോലെ പറഞ്ഞിരുന്നു. 990 എപ്പിസോഡ് പിന്നിട്ട് കുതിക്കുകയാണ് ഉപ്പും മുളകും. നേരത്തെ നീലുവിന്റെ പടവലം വീട്ടിലെ വിശേഷങ്ങളും കാഴ്ചകളുമൊക്കെയായിരുന്നു കണ്ടിരുന്നതെങ്കില്‍ ഇത്തവണ ബാലുവും സംഘവും നെയ്യാറ്റിന്കരയിലേക്കാണ് പോവുന്നത്.
നെയ്യാറ്റിന്‍കരയിലാണ് ബാലുവിന്റെ വീട്. കൊച്ചിയില്‍ കുടുംബസമേതമായി താമസിക്കുകയാണ് അദ്ദേഹം. നീലുവിന്റെ ജോലിയും കു്ട്ടികളുടെ പഠിപ്പുമൊക്കെയായി ഇനി ഇവിടുന്ന് മാറുന്നത് ബുദ്ധിമുട്ടാണെന്നാണ് ബാലു പറയാറുള്ളത്. ബാലുവിന്റെ അച്ഛനും അമ്മയും സുരേന്ദ്രനുമൊക്കെയായി ഇടയ്ക്കിടയ്ക്ക് നെയ്യാറ്റിന്‍കരയില്‍ നിന്നും പാറമട വീട്ടിലേക്ക് അതിഥികള്‍ എത്താറുണ്ട്.
എല്ലാമാസവും ചേട്ടനേയും കുടുംബത്തേയും കാണാനായി സുരേന്ദ്രന് എത്താറുണ്ട്. ചേട്ടന് അങ്ങോട്ടേക്ക് വരാത്തതിന്റെ പരിഭവവും പറഞ്ഞാണ് സുരേന്ദ്രന് പോവാറുള്ളത്. ആ പരാതി തീര്‍ത്തിരിക്കുകയാണ് ബാലുവും സംഘവും ഇത്തവണ നെയ്യാറ്റിന്കരയിലേക്കാണ് പോവുന്നത്. അതിനിടയിലെ കാഴ്ചകളാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. ഇനിയങ്ങോട്ടുള്ള കാഴ്ചകളെല്ലാം അവിടെ നിന്നുള്ളതാണെന്ന് വ്യക്തമാക്കുന്ന പ്രമോ വീഡിയോയും പുറത്തുവന്നിരുന്നു.
1000 ലേക്ക് കടക്കാനിരിക്കുകയാണ് ഉപ്പും മുളകും. ഇടയ്ക്ക് ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും അതൊന്നും പരമ്പരയെ ബാധിച്ചിരുന്നില്ല. എന്ന് മാത്രമല്ല പൂര്‍വ്വാധികം ശക്തിയോടെ പരമ്പര മുന്നേറുകയുമായിരുന്നു. 1000ാമത്തെ എപ്പിസോഡിലെ സര്‍പ്രൈസിനെക്കുറിച്ച് ചോദിച്ച് ആരാധകര്‍ എത്തിയിരുന്നു. എല്ലാവരേയും സന്തോഷിപ്പിക്കാനുള്ള വരവായിരിക്കുമെന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. ഇതുവരെയായുള്ള പിന്തുണ ഇനിയും വേണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
വരാനിരിക്കുന്ന എപ്പിസോഡില്‍ പുതിയ അതിഥിയെ പരിചയപ്പെടുത്തുകയാണ് അണിയറപ്രവര്‍ത്തകര്‍. നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയ ബാലു തന്രെ കുട്ടിക്കാലത്തെ അനുഭവങ്ങളും ശീലങ്ങളെക്കുറിച്ചുമൊക്കെ മക്കളോട് സംസാരിക്കുന്നുണ്ട്. ഇടയ്ക്ക് മുടിയനും കേശുവുമായി തോട്ടില്‍ കുളിക്കാനും പോയിരുന്നു. കുളിച്ച് വരുന്നതിനിടയിലാണ് പരിഭ്രമിച്ച് ബാലു ഓടിയത്. അ്യ്യോ ഇത് നെയ്യാറ്റിന്‍കരയിലും എത്തിയോ, അമരവിള കുഞ്ഞമ്മയെന്ന് പറഞ്ഞായിരുന്നു ബാലു ഓടിയത്. എടാ നില്‍ക്കെടാ എന്ന് പറഞ്ഞായിരുന്നു കുഞ്ഞമ്മയുടെ വരവ്.
ബാലുവിനേയും പിള്ളേരെയും കാണാനാണ് താന്‍ ഇങ്ങോട്ടേക്ക് വന്നതെന്നായിരുന്നു ശങ്കരണ്ണന് പറഞ്ഞത്. അപ്പോള്‍ ഇനി എറണാകുളത്തേക്ക് പോവുകയാണോയെന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. ബാലുവും സംഘവും നെയ്യാറ്റിന്കരയിലേക്കെത്തി എന്ന് കേട്ട് സുരേന്ദ്രന് ഞെട്ടിയിരുന്നു. പലചരക്ക് കടയിലിരിക്കുന്നതിനിടയിലായിരുന്നു ഈ വരവിനെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്. പുതിയ എപ്പിസോഡിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
about uppum mulakum
