Bollywood
ആദ്യം എന്നെ സ്പർശിച്ചു,മനസ്സിലായെന്നറിഞ്ഞപ്പോൾ വീണ്ടും ആവർത്തിച്ചു; ദുരനുഭവത്തെ കുറിച്ച് താപ്സി
ആദ്യം എന്നെ സ്പർശിച്ചു,മനസ്സിലായെന്നറിഞ്ഞപ്പോൾ വീണ്ടും ആവർത്തിച്ചു; ദുരനുഭവത്തെ കുറിച്ച് താപ്സി
ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് താപ്സി.മലയാളത്തിൽ മ്മൂട്ടിക്കൊപ്പവും താരം അഭിനയിച്ചിട്ടുണ്ട്.ഇപ്പോളിതാ താപ്സി ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ്.ഒരിക്കല്‍ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറി താപ്സി പറയുന്നത്. ഒരു റേഡിയോ പരിപാടിയില്‍ കരീന കപൂറുമായുള്ള സംഭാഷണത്തിനിടെയാണ് താപ്സി തനിക്ക് നേരിട്ട അനുഭവത്തെ കുറിച്ച് പറഞ്ഞത്.
ഗുരുപൂരബിന് ഗുരുദ്വാരയിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത് . നിരവധി സ്റ്റാളുകള്‍ വഴിയിലുണ്ടായിരുന്നതായും നല്ല തിരക്കുണ്ടായിരുന്നതായും താപ്സി പറയുന്നു. മുൻപ് തനിക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ളതിനാല്‍ അങ്ങനെ എന്തെങ്കിലും ഇനിയും ഉണ്ടാകുമെന്ന് മനസില്‍ കരുതിയിരുന്നു. എന്തു നേരിടുന്നതിനും താന്‍ മാനസികമായി തയ്യാറായിരുന്നു. ഇതിനിടെ ഒരാള്‍ എന്റെ പുറകില്‍ സ്പര്‍ശിച്ചതായി തോന്നി. അത് തിരിച്ചറിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും സ്പര്‍ശിച്ചു.സ്വയം പ്രതിരോധിക്കാന്‍ ധൈര്യം ഉണ്ടായിരുന്നതിനാല്‍ തന്റെ പിന്നില്‍ തോണ്ടിയയാള്ക്ക് വലിയ പാഠം നല്കാന് കഴിഞ്ഞു. പെട്ടെന്നു തന്നെ താന്‍ പ്രതികരിച്ചെന്നും ഉടന്‍ തന്നെ ആ തിരക്കില്‍ നിന്ന് മാറിയെന്നും താപ്സി. താരത്തിന്റെ വെളിപ്പെടുത്തല്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
about tapsee pannu
