Articles
സ്ത്രീകൾ വെറുത്തിരുന്നു ടി ജി രവിയെ ഏറ്റവുമധികം കരയിച്ച സ്ത്രീ !
സ്ത്രീകൾ വെറുത്തിരുന്നു ടി ജി രവിയെ ഏറ്റവുമധികം കരയിച്ച സ്ത്രീ !
By
ടി ജി രവി എന്ന പേരുകേട്ടാൽ തന്നെ ഭയത്തോടെ സ്ത്രീകൾ മാറി നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാള സിനിമയിലെ നായികമാരെ റേപ്പ് ചെയ്തും നെഗറ്റീവ് ടച്ച് ആവോളമുള്ള കഥാപാത്രങ്ങളെ അനായാസേന കൈകാര്യം ചെയ്തും പ്രത്യേകിച്ചും സ്ത്രീ പ്രേക്ഷകർക്ക് നെഞ്ചിടിപ്പു കൂട്ടിയ നടൻ ഒരു കാലത്ത് സമ്പാദിച്ചത് നല്ല രീതിയിലുള്ള നെഗറ്റീവ് അഭിപ്രായങ്ങൾ തന്നെയായിരുന്നു. അത് അദ്ദേഹം ചെയ്ത കഥാപാത്രങ്ങളുടെ വിജയം! എന്നാൽ സിനിമയ്ക്കിപ്പുറം ആളൊരു കുടുംബ സ്നേഹിയായിരുന്നു എന്ന് എത്രപേർക്കറിയാം?.ഭാര്യയോടും കുട്ടികളോടും അമിത വാത്സല്യമായിരുന്നു ടി ജി രവിക്ക്. തിരശീലയിൽ കണ്ടിരുന്ന കഥാപാത്രങ്ങളുടെ ഓപ്പോസിറ്റ് വേർഷനായിരുന്നു കുടുംബത്തിനകത്തെ ടി ജി രവി. അതുകൊണ്ടാണ് ടി ജി രവിയുടെ മകനും നടനുമായ ശ്രീജിത് രവി പറയുന്നത് അച്ഛന്റെ കുടുംബ സ്നേഹമാണ് താൻ ജീവിതത്തിൽ മാതൃകയാക്കുന്നതെന്ന്.
എത്ര സ്ത്രീകളെയാണ് നിങ്ങളുടെ ഭർത്താവ് സിനിമയിൽ ബലാത്സംഗം ചെയ്യുന്നത്, നിങ്ങൾക്കതിൽ വിഷമമില്ലേയെന്ന് അമ്മയോട് പലരും ചോദിച്ചിട്ടുണ്ടെന്ന് ശ്രീജിത്. അതിന് അമ്മ പറഞ്ഞ മറുപടി അതിലും രസകരമായിരുന്നു. ഞാൻ ഒരു ഡോക്ടറാണ്. ദിവസവും എത്രയോ സ്ത്രീയുടേയും പുരുഷന്റേയും നഗ്ന ശരീരങ്ങൾ കാണുന്നു. ഇതെല്ലാം ജോലിയുടെ ഭാഗമാണ്. അങ്ങനെ അമ്മ എല്ലാത്തിനോടും അഡ്ജസ്റ്റ് ചെയ്യുകയും പോസിറ്റീവായും കാണൂമായിരുന്നു. വർഷങ്ങളോളം പ്രണയിച്ച ശേഷമായിരുന്നു അവർ വിവാഹം കഴിച്ചത്. അവരുടെ പ്രണയത്തിന്റേയും സ്നേഹത്തിന്റേയും അടുത്തെത്താൻ എനിക്ക് കഴിഞ്ഞിട്ടില്ല.
അമ്മ ഉപയോഗിച്ചിരുന്ന ഫോൺ ഇപ്പോഴും അച്ഛൻ കൊണ്ടു നടക്കുകയാണ്. എവിടെപ്പോയാലും അതുണ്ടാകും. തമിഴ്നാട്ടിൽ തിരുവമ്പാടി തമ്പാന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വെച്ച് ആ ഫോൺ അച്ഛന്റെ കയ്യിൽ നിന്നും എങ്ങനെയോ നഷ്ടപ്പെട്ടു. അന്നത്തെ അച്ഛന്റെ വിഷമവും വെപ്രാളവും കണ്ടു നിൽക്കാൻ പോലും പറ്റില്ലായിരുന്നുവെന്നാണ് ലൊക്കേഷനിൽ ഉണ്ടായിരുന്നവർ പറഞ്ഞത്. ഒടുവിൽ ഫോൺ കിട്ടി. നോക്കിയ പഴയ മോഡൽ ഫോൺ. ഇതിനായിരുന്നോ ഇത്രയും വിഷമിച്ചതെന്ന് പലർക്കും സംശയം. എന്നാൽ അച്ഛൻ കരയുകയായിരുന്നു. അതാണ് ശരിക്കും സ്നേഹം. ശ്രീജിത് പറഞ്ഞു.
ടി ജി രവിയുടെ ഭാര്യ ഡോ. സുഭദ്രയുടെ മരണം ഒരിക്കൽ കേരളം ചർച്ച ചെയ്ത വിഷയമായിരുന്നു. കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് മെഡിക്കൽ എത്തിക്സ് കമ്മിറ്റി അനുവാദം നൽകാതിരുന്നതിനെ തുടർന്ന് അവർ മരണപ്പെടുകയായിരുന്നു. അമൃത ഹോസ്പിറ്റലിലായിരൂന്നു സർജറി തിരുമാനിച്ചത്. ഡോണറിന്റെ ലിവറും ശരിയായി. എന്നാൽ മെഡിക്കൽ എത്തിക്സ് കമ്മിറ്റിയുടെ മുന്നിൽ എത്തിയപ്പോൾ പുറത്തു നിന്നുള്ള ഡോണറുടെ ലിവർ ശരിയാവില്ലെന്ന് അവർ പറഞ്ഞു. അതേ തുടർന്ന് ശസ്ത്രക്രിയ നടത്താനാവാതെ അവർ മരണത്തിനു കീഴടങ്ങി.
ദക്ഷിണാഫ്രിക്കയിലെ ബോഡ്സ്വാനയിലാണ് ഇപ്പോൾ ടി ജി രവി. മൂത്തമകൻ രഞ്ജിത്ത് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാഗമാണ് ഇപ്പോൾ അദ്ദേഹം.
about t g ravi’s wife
