Connect with us

ഇന്ത്യക്കാർ വിവാഹിതരാകാൻ തിരഞ്ഞെടുക്കുന്ന കാരണങ്ങൾ !

Articles

ഇന്ത്യക്കാർ വിവാഹിതരാകാൻ തിരഞ്ഞെടുക്കുന്ന കാരണങ്ങൾ !

ഇന്ത്യക്കാർ വിവാഹിതരാകാൻ തിരഞ്ഞെടുക്കുന്ന കാരണങ്ങൾ !

പ്രായം 22 കഴിഞ്ഞാല്‍ പെണ്‍കുട്ടികളും 25 കഴിഞ്ഞാല്‍ പുരുഷന്മാരും ഒരു പരിചയവുമില്ലാത്ത നാട്ടുകാരില്‍ നിന്നും നേരിടുന്ന ചോദ്യമാണ്, ‘നിയൊരു കല്യാണം കഴിക്ക്’ ഒരു ജീവിത പങ്കാളിയെ സ്വീകരിക്കാന്‍ മനസ് ഉറയ്ക്കുന്നതിന് മുന്‍പേ വിവാഹിതരാകേണ്ടിവരുന്നവര്‍ ഇന്ത്യ മുഴുവന്‍ ഏതാണ്ട് ഒരുപോലെയാണെന്ന് പറയേണ്ടിവരും. സത്യത്തില്‍ എന്തുകൊണ്ടാണ് ഇന്ത്യക്കാര്‍ വിവാഹം കഴിക്കുന്നത്, ഇതൊക്കെയാണോ കാരണങ്ങള്‍…

maxresdefault

വീട്ടുകാര്‍ പറയുന്നു. ഒരു കല്യാണം കഴിക്ക്, എല്ലാം ശരിയാകും. ഈ ഡയലോഗ് പറയാത്ത വീട്ടുകാര്‍ ചുരുക്കമായിരിക്കും. മകന്‍ രാത്രി സ്ഥിരം വൈകിയെത്തിയാല്‍, മകള്‍ക്ക് ഒരു പ്രണയമുണ്ടായാല്‍ ഉടന്‍ കൊടുക്കുന്ന ഷോക്ക് ട്രീറ്റ്‍മെന്‍റ് ആണ് വിവാഹം.

kerala-wedding

വിവാഹത്തിന് മുന്‍പുള്ള സെക്സ് ഇന്ത്യയില്‍ വലിയ പാപമാണ്. 20 പിന്നിടുന്ന ഇന്ത്യന്‍ പുരുഷന്മാരില്‍ അധികവും സ്വപ്‍നം കാണുന്നതും സെക്സ് ആകുന്നത് അതുകൊണ്ടുതന്നെ. ലൈംഗികമായി ബന്ധപ്പെടാന്‍ ഒരു ശരീരം കിട്ടാന്‍വേണ്ടിയുള്ള ഇന്ത്യയിലെ ഏറ്റവും നല്ല വഴിയാണല്ലോ വിവാഹം. അപ്പോള്‍ പിന്നെ ഒരു കല്യാണം കഴിച്ചേക്കാം.

Marriage-720x450

ഇന്ത്യയില്‍ വിവാഹം എന്നത് ഒരു നിര്‍ബന്ധമാണല്ലോ. ജീവിതത്തിന്‍റെ പ്രധാനപ്പെട്ട ഒരു ഭാഗവുമാണ് വിവാഹം. അതുകൊണ്ട് വളര്‍ന്നുവരുന്ന ഓരോ ഇന്ത്യക്കാരനും ജാതിമതഭേദമില്ലാതെ കല്യാണത്തിനുള്ള ചിലവ് കൂടി ബജറ്റില്‍ ചേര്‍ക്കുന്നു.

Indian-Wedding-1

ഒറ്റയ്ക്ക് ജീവിതം മുഴുവന്‍ കളയേണ്ടിവരുമോ എന്നതാണ് കൂടുതല്‍പേരെയും പെട്ടന്ന് വിവാഹം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകം. 30 ആണ് കല്യാണം കഴിക്കാനുള്ള പരമാവധി പ്രായം. അതുകഴിഞ്ഞാല്‍ പിന്നെ വിവാഹ മാര്‍ക്കറ്റില്‍ നിങ്ങള്‍ സീനിയര്‍ ആണ്.

Marriage-720x450

വിവാഹം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിനുള്ള ലൈസന്‍സ് ആണെന്ന് ഒരു അന്ധവിശ്വാസമുണ്ട്. സ്വന്തം കുടുംബത്തിലെ നിയന്ത്രണങ്ങളിലും സ്വാതന്ത്ര്യമില്ലായ്‍മയില്‍ നിന്നുമുള്ള മോചനമാണ് വിവാഹമെന്ന് പെണ്‍കുട്ടികളെ പഠിപ്പിക്കുന്നു. സത്യത്തില്‍ അത് എന്തുതരം സ്വാതന്ത്ര്യമാണ്.

reasons behind indian marriage

More in Articles

Trending

Recent

To Top