News
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ റിയ ചക്രവര്‍ത്തിക്കെതിരെ കേസ്!
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ റിയ ചക്രവര്‍ത്തിക്കെതിരെ കേസ്!
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ സുശാന്തിന്റെ പിതാവ് കെ കെ സിങ് നല്കിയ പരാതിയില്‍ പെണ്‍സുഹൃത്ത് റിയ ചക്രവര്‍ത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. പറ്റ്ന പൊലീസിലെ നാലംഗ സംഘം അന്വേഷണങ്ങള്‍ക്കായി മുംബൈയിലേക്ക് തിരിച്ചു.
റിയ സുശാന്തിനെ സാമ്ബത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപാതിക്കള്‍ക്കും സഹോദരനുമെതിരെയും കേസുണ്ട്. പറ്റ്നയിലെ രാജീവ് നഗറിലാണ് സുശാന്തിന്റെ പിതാവ് കെ കെ സിങ് താമസിക്കുന്നത്. അതുകൊണ്ടാണ് രാജീവ് നഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്.മെയ് 2019 വരെ തന്റെ മകന് പ്രൊഫഷനില്‍ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡില്‍ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു.
about sushanth sing rajput
