സുശാന്തിന്റെെ മരണത്തില്‍ ആരോപണം നേരിടുന്ന നടി റിയ ചക്രവര്‍ത്തിക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനകള്‍ നല്കുന്ന താരത്തിന്റെ വാട്സാപ്പ് ചാറ്റുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്ത് വിട്ടിരുന്നു .ഇപ്പോഴിതാ ഏറെ നാളായി സുശാന്തിന് റിയ വിഷം നല്‍കിയിരുന്നെന്നും സുശാന്തിനെ കൊന്നത് റിയയാണെന്നും താരത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സുശാന്തിന്റെ പിതാവ് കെ.കെ സിങ്ങ്. “റിയ ചക്രവര്‍ത്തി എന്റെ മകന് ഏറെ നാളുകളായി വിഷം നല്‍കിയിരുന്നു. അവളാണ് കൊലപാതകി. അവളെയും കൂട്ടാളികളെയയും അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യണം”. കെ.കെ. സിങ്ങ് എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു..
ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലര്‍മാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്..നിങ്ങളുടെ കൈയ്യില്‍ എം.ഡി ഉണ്ടോ? റിയ ഗൗരവിനോട് ചോദിക്കുന്നു.ശ്രുതിയുമായി സംസാരിക്കാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനും ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. റിയയും ജയയും തമ്മിലുള്ള ചാറ്റ് ആണിത്. സഹായം എത്തിച്ചതിന് ജയയോട് നന്ദി പറയുന്നുമുണ്ട്. മറ്റൊരു ചാറ്റില്‍ സുശാന്തിന് ലഹരി നല്കുന്നതിനെക്കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...