News
ആറ് മാസമായി സുശാന്ത് സിങ് രാജ്പുത് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ്!
ആറ് മാസമായി സുശാന്ത് സിങ് രാജ്പുത് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ്!
ബോളിവുഡ് നടന് സുശാന്ത് സിങ് രജപുത്തിന്റെ മരണം സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിലാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ വിയോഗത്തില്‍ മലയാള താരങ്ങളടക്കം അനുശോചനം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മരിക്കുന്നതിന് തലേദിവസം ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുത് വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച രാത്രി ഏറെ വൈകിയാണ് താരം ഉറങ്ങാന്‍ കിടന്നതെന്നും അതിനാല്‍ രാവിലെ എഴുന്നേല്ക്കാന് വൈകിയതില്‍ വീട്ടുജോലിക്കാര്‍ക്ക് സംശയമൊന്നും തോന്നിയില്ല. എന്നാൽ ഇക്കാര്യം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല.
മുംബൈ ബാന്ദ്രയിലെ വീട്ടില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനാല്‍ വാതില്‍ ചവിട്ടിപ്പൊളിച്ചാണ് വീട്ടുജോലിക്കാരും സുഹൃത്തുക്കളും അകത്തുകടന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്ത് എത്തിയപ്പോള്‍ സുഹൃത്തുക്കളടക്കം വീട്ടിലുണ്ടായിരുന്നു. വീട്ടില്‍നിന്ന് സുശാന്ത് വിഷാദരോഗത്തിന് ചികിത്സ തേടിയതിന്റെ മെഡിക്കല്‍ രേഖകള്‍ പോലീസിന് ലഭിച്ചു.
കഴിഞ്ഞ ആറ് മാസമായി സുശാന്ത് സിങ് രാജ്പുത് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥരും പറഞ്ഞു. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസ് നല്കുന്ന വിവരം.
മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് ഒറ്റയ്ക്കായിരുന്നു താരം വീട്ടില്‍ കഴിഞ്ഞിരുന്നത്. സുശാന്തിന് ആറ് മാസമായി വിഷാദ രോഗമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ദിഷയുടെ മരണം സുശാന്തിനെയും വല്ലാതെ ഉലച്ചിരുന്നു. . ബാന്ദ്രയിലെ വീട്ടിലെ സഹായിയാണ് ആദ്യം വിവരം പൊലീസിനെ അറിയിച്ചത്. അമ്മയെക്കുറിച്ചുള്ള പോസ്റ്റാണ് സുശാന്ത് അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
about sushanth
