Malayalam
മനുഷ്യന് നിലനിൽക്കണമെങ്കിൽ വേണ്ടത് ഭക്ഷണമാണ്. നല്ല ഭക്ഷണം കൊടുക്കാൻ ഏതെങ്കിലും തല്ലിപൊളികൾക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ?
മനുഷ്യന് നിലനിൽക്കണമെങ്കിൽ വേണ്ടത് ഭക്ഷണമാണ്. നല്ല ഭക്ഷണം കൊടുക്കാൻ ഏതെങ്കിലും തല്ലിപൊളികൾക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ?
വാട്ടർ അതോറിറ്റിയുടെ അനാസ്ഥ ചൂണ്ടിക്കാട്ടി നടൻ ശ്രീനിവാസൻ രംഗത്ത്.രണ്ട് ലക്ഷത്തോളം പേരാണ് ഡയാലിസിസിന് വിധേയരായി തീർന്നിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ ഒന്നുമാത്രമാണ് ഇതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസാരിക്കവെയാണ് ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവെയാണ് ശ്രീനിവാസൻ ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീനിവാസന്റെ വാക്കുകൾ-‘മനുഷ്യന് നിലനിൽക്കണമെങ്കിൽ വേണ്ടത് ഭക്ഷണമാണ്. നല്ല ഭക്ഷണം കൊടുക്കാൻ ഏതെങ്കിലും തല്ലിപൊളികൾക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ടോ? വിഷം ഉള്ള ഭക്ഷണം വേണ്ട രീതിയിൽ പരിശോധിക്കാനുള്ള ആളുകളുണ്ട്, സംവിധാനങ്ങളുണ്ട്. പക്ഷേ അത് കാര്യമാത്രപ്രധാനമായ രീതിയിൽ നടന്നിട്ടില്ല. നല്ല വെള്ളം കൊടുക്കുന്നുണ്ടോ? എറണാകുളം ആണല്ലോ ഇത്. ഇവിടെ ജനങ്ങൾ കുടിക്കുന്നത് പെരിയാറിലെ വെള്ളമാണ്. ക്ളോറിനേഷൻ എന്നു പറയുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള സാങ്കേതിക വിദ്യയാണ് ഇപ്പോഴും നടപ്പാക്കി കൊണ്ടിരിക്കുന്നതെന്ന് വാട്ടർ അതോറിറ്റി പറയുന്നതും, ആളുകളെ കൊണ്ട് കുടിപ്പിക്കുന്നതും.
രണ്ട് ലക്ഷത്തോളം പേരാണ് ഈ എറണാകുളത്ത് ഡയാലിസിസിന് വിധേയരായിരിക്കുന്നത്. 50 ലക്ഷത്തോളം പേർ ഈ വെള്ളം കുടിക്കുന്നുണ്ട്. റെഡ് കാറ്റഗറിയിൽ പെട്ട എത്രയോ ഫാക്ടറികൾ ഇതിന്റെ കരയിലുണ്ട്. അവിടെ നിന്നുള്ള രാസമാലിന്യങ്ങൾ പെരിയാറിലേക്കാണ് ഒഴുക്കി വിടുന്നത്. അപ്പോൾ വെള്ളവുമില്ല, ഭക്ഷണവുമില്ല. പിന്നെന്ത് മണ്ണാങ്കട്ടയാണ് ഈ ഈ ഗവൺമെന്റ് കൊടുക്കുന്നത്’.
about sreenivasan
