News
എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്!
എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്!
ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എസ്പിബി തന്നെയാണ് വിഡിയോ സന്ദേശത്തിലൂടെ ആരോഗ്യ സ്ഥിതി പുറത്തുവിട്ടത്. തനിക്കു പനിയും ജലദോഷവും ശ്വാസതടസവും അനുഭവപ്പെട്ടതായി സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. തുടര്‍ന്നു കോവിഡ് പരിശോധന നടത്തുകയായിരുന്നു. പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ക്വാറന്റൈന്‍ നിര്‍ദേശിച്ചതായി എസ്പിബി അറിയിച്ചു.
വീട്ടില്‍ കഴിയാമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെങ്കിലും ആശുപത്രിയില്‍ മതിയെന്ന് താന്‍ നിര്‍ദേശിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ആശുപത്രിയില്‍ കഴിയാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പനി കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തനിക്കു ചെറിയ ജലദോഷം മാത്രമേയുള്ളുവെന്ന എസ്പിബി പറഞ്ഞു. രണ്ടോ മൂന്നോ ദിവസത്തിനകം ആശുപത്രി വിടാനാവുമെന്നാണ് കരുതുന്നത്. ആരോഗ്യ സ്ഥിതി ആരാഞ്ഞ് തന്നെ വിളിക്കേണ്ടതില്ലെന്ന് അദ്ദേഹം സുഹൃത്തുക്കളോടു പറഞ്ഞു.
about sp balasubramanyam
