Malayalam
ഞാനുമൊരു ഫാന്‍ ബോയിയാണ്;വീണ്ടും സൗബിന്‍ സംവിധായകൻ ആകുന്നു നായകനാകാൻ സൂപ്പർ സ്റ്റാർ?!
ഞാനുമൊരു ഫാന്‍ ബോയിയാണ്;വീണ്ടും സൗബിന്‍ സംവിധായകൻ ആകുന്നു നായകനാകാൻ സൂപ്പർ സ്റ്റാർ?!
മലയാളത്തിൽ ഇപ്പോൾ വളരെ ഏറെ വലിയ സ്ഥാനമുള്ള നടനാണ് സൗബിൻ ഷാഹിർ. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കാറുളളത്. നടനായും സംവിധായകനായും ഹാസ്യതാരമായും തിളങ്ങിയ നടനാണ് സൗബിൻ ഷാഹിർ. ഓരോ മേഖലയിലും തന്റെ കഴിവ് തെളിയിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ് താരം. പതിവ് കോമഡി ട്രാക്ക് വിടുമോ എന്ന ചോദ്യത്തിന് താന്‍ അഭിനയത്തില്‍ സര്‍ക്കാര്‍ ജോലിക്കാരനെ പോലെയാണെന്നാണ് സൗബിന്‍ പറയുന്നത്.
വരുന്നതെല്ലാം ചെയ്യണമെന്നാണ് എന്റെ ലൈന്‍. ജോലി ചെയ്യുക എന്നതാണു പ്രധാനം. ഏതു നന്നാവും ഏതു നന്നാവില്ലെന്നു നേരത്തെ തീരുമാനിക്കാന്‍ കഴിയില്ല. വന്നതില്‍ മിക്കതും നന്നായി. അതില്‍ നന്നാവാത്ത ക്യാരക്ടേഴ്‌സുമുണ്ട്. പക്ഷേ എനിക്ക് എല്ലാം ഒരേ പോലെ തന്നെയാണു തോന്നിയിട്ടുളളത്. നമ്മള്‍ ശരിക്കും സര്‍ക്കാര്‍ ജോലിക്കാരനെ പോലെയാണ്. പണിയെടുക്കുക. വെറുതേ വീട്ടിലിരുന്നിട്ട് കാര്യമില്ലല്ലോ. സന്തോഷമായി അതു ചെയ്യുന്നു. അഭിനയിച്ചും സംവിധാനം ചെയ്തുമെല്ലാം താരം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയതുള്‍പ്പെടെ സൗബിന്‍ അഭിമാനമായി കൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം റിലീസിനെത്തിയ സിനിമകളെല്ലം തന്നെ സൂപ്പര്‍ ഹിറ്റാക്കി കൊണ്ടാണ് സൗബിന്‍ നിറഞ്ഞ് നില്‍ക്കുന്നത്. പറവ എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്യുന്നത്. ഇത് വലിയ വിജയമായിരുന്നു. ശേഷം മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ സൗബിന്‍ ഒരുക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആ സിനിമയെ കുറിച്ചും മമ്മൂട്ടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചുമെല്ലാം സൗബിനിപ്പോള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്. ദി ക്യൂ വിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
ആദ്യം സംവിധാനം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത് പറവ ആയിരുന്നില്ല. പണി പാളി എന്ന സിനിമയായിരുന്നു ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. പിന്നീട് ചെറുകഥ എന്ന ടൈറ്റിലിലേക്ക് മാറ്റുകയായിരുന്നു. ഈ സിനിമ ആദ്യം ചെയ്താല്‍ എങ്ങനെ ഇരിക്കുമെന്ന് ഞാന്‍ തന്നെ ചിന്തിച്ചിരുന്നു. ചെറുകഥ എന്റെ സ്വപ്‌നമാണ്. മൈന്‍ഡ് ഗെയിം ഒക്കെ പ്രമേയമായി വരുന്ന ചിത്രമാണ്. ഇത് എടുക്കുന്നതിന് മുന്‍പ് വലിയൊരു ചിത്രം ഉണ്ടാക്കി കാണിക്കണമെന്ന് വിചാരിച്ചാണ് പറവ എടുക്കുന്നത്. ചെറുകഥ എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിക്കുന്നത്. സിനിമ ചെയ്യാമെന്ന് സംസാരിച്ചിട്ടേ ഉള്ളു. അത് എന്ന് ചെയ്യും എന്നൊന്നും തീരുമാനിച്ചിട്ടില്ല. ഒരിക്കല്‍ സഫലമാവുമെന്നാണ് താരം പറയുന്നത്.
അഭിനയത്തേക്കാള്‍ താല്‍പര്യമുള്ളത് സംവിധാനമാണെന്നാണ് സൗബിന്‍ പറയുന്നത്. അഭിനയിക്കുന്ന ചില സിനിമ ഇഷ്ടപ്പെടും. ചില രംഗങ്ങള്‍ താരങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അയ്യോ എന്ന് തോന്നി പോകും. അതുപോലെ തുടര്‍ച്ചയായി നമ്മുടെ മുഖം പ്രേക്ഷകര്‍ കണ്ട് കൊണ്ടിരിക്കുന്നു എന്ന ബോറഡിയും ഉണ്ട്. ഇത് എത്രനാള്‍ കൊണ്ട് പോവുമെന്ന കാര്യത്തെ കുറിച്ചും അറിയില്ല. പോവുന്ന അത്രയും പോവട്ടെ എന്നാണ് സൗബിന്‍ പറയുന്നത്.
ഏറെ കാലത്തിന് ശേഷം ഭദ്രന്‍ മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. ജൂതന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൗബിനും ജോജു ജോര്‍ജുമടക്കമുള്ള താരങ്ങളാണ് അഭിനയിക്കുന്നത്. ഒരു ഫാന്‍ ബോയ് എന്ന നിലയിലാണ് താന്‍ ഭദ്രന്‍ സാറിന്റെ സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് സൗബിന്‍ പറയുന്നത്. കഥ പോലും കേള്‍ക്കാതെയായിരുന്നു സിനിമ ഏറ്റെടുത്തത്. കാരണം ഭദ്രന്‍ സാറിന്റെ അത്രയും വലിയ ഫാന്‍ ആണ് താന്‍. അദ്ദേഹമൊരുക്കിയ സ്ഫടികം, അയ്യര്‍ ദി ഗ്രേറ്റ് എന്നീ സിനിമകല്‍ എനിക്ക് അത്രയും ഇഷ്ടമുള്ളവയാണ്.
കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, അമ്പിളി, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്നീ സിനിമകളാണ് ഈ വര്‍ഷം സൗബിന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് തിയറ്ററുകളിലേക്ക് എത്തിയ സിനിമകള്‍. ഇനി ആഷിക് അബുവിന്റെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം, അമല്‍ നീരദ്, സിദ്ധാര്‍ഥ് ഭരതന്‍, എന്നിവര്‍ക്കൊപ്പമുള്ള സിനിമയും സൗബിന്റേതായി വരാനിരിക്കുകയാണ്. ഇതിനൊപ്പം മഞ്ജു വാര്യര്‍ നായികയായിട്ടെത്തുന്ന സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. സൗബിന്റെ സംവിധാനത്തില്‍ മറ്റൊരു സിനിമ കൂടി അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് അറിയുന്നത്. ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ആയിരിക്കും നായകനായിട്ടെത്തുന്നത്. ഈ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും താരം പങ്കുവെച്ചിട്ടില്ല.
about soubin shahir
