Bollywood
ഊബര്‍ യാത്രക്കിടെ പേടിപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായി,ഞാനാകെ അസ്വസ്ഥയാണ്; ഒന്ന് കരുതി യാത്ര ചെയ്യുക!
ഊബര്‍ യാത്രക്കിടെ പേടിപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായി,ഞാനാകെ അസ്വസ്ഥയാണ്; ഒന്ന് കരുതി യാത്ര ചെയ്യുക!
എപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് നടി സോനം കപൂറാണ്.ലണ്ടനില്‍ ഊബറില്‍ യാത്ര ചെയ്തപ്പോൾ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.ഒന്നു കരുതി യാത്ര ചെയ്യാനും ലണ്ടനില്‍ എത്തിയാല്‍ കഴിയുമെങ്കില്‍ പൊതുയാത്രാസൗകര്യം തന്നെ ഉപയോഗപ്പെടുത്താനും നടി നിര്‍ദേശിക്കുന്നു.
‘സുഹൃത്തുക്കളെ, എനിക്ക് ഊബര്‍ ലണ്ടനിലെ യാത്രക്കിടെ പേടിപ്പെടുത്തുന്ന ഒരു അനുഭവം ഉണ്ടായി. നല്ലപോലെ കരുതിയിരിക്കൂ. കഴിയുമെങ്കില്‍ പൊതുയാത്രാസൗകര്യം തന്നെ ഉപയോഗപ്പെടുത്തൂ. ഞാനാകെ അസ്വസ്ഥയാണ്..’ ഇതായിരുന്നു സോനം കപൂറിന്റെ ട്വീറ്റ.
സോനത്തിന്റെ ട്വീറ്റ് കണ്ട് സംഭവിച്ചതെന്തെന്ന് ആരാഞ്ഞ് ആരാധകരും സിനിമാസുഹൃത്തുക്കളും രംഗത്തു വന്നു. സല്മാന് ഖാന്, ഇഷിത യാദവ്, അനുഷ്ക അറോറ എന്നിവര്‍ പ്രതികരിച്ചിരുന്നു. തുടര്‍ന്ന് സോനം സംഭവം ഒന്നുകൂടി വിശദീകരിച്ചു. ഡ്രൈവര്‍ സമനിലതെറ്റിയ പോലെയായിരുന്നു. അയാള്‍ അലറിവിളിക്കുകയായിരുന്നു. അയാളുടെ പെരുമാറ്റം കണ്ട് ഞാനാകെ വിരണ്ടുപോയി. വല്ലാതായി.
ട്വീറ്റ് വൈറലായതോടെ സംഭവം വിവാദമായി, ഒടുവില്‍ ഊബര്‍ സോനത്തിന് ക്ഷമാപണവുമായി ട്വീറ്റ് ചെയ്തു. നടിയ്ക്കുണ്ടായ മോശം അനുഭവത്തില്‍ ഇമെയില്‍ ഐഡി സഹിതം ഒരു പരാതി എഴുതിത്തരുമോ എന്നും കര്‍ശന നടപടി സ്വീകരിക്കാമെന്നും ട്വീറ്റിലുണ്ട്. ആപ്പ് വഴി പരാതിപ്പെടാന്‍ താന്‍ ശ്രമിച്ചതാണെന്നും എങ്കിലും സാങ്കേതികത്തകരാറുകള്‍ മൂലം ഡിസ്കണക്ട് ആവുകയായിരുന്നുവെന്നും ആദ്യം ആപ്പ് അപ്ഡേറ്റ് ചെയ്യൂവെന്നും സോനം ഇതിനു മറുപടി നല്കി.
about sonam kapoor tweet
