Social Media
താൻ ഒരു നടൻ ആകുമെന്ന് ആദ്യമേ പറഞ്ഞ ടീച്ചർ ഇതാണെന്ന് ഷറഫുദീൻ;രസകരമായ കമന്റുമായി ആരാധകർ!
താൻ ഒരു നടൻ ആകുമെന്ന് ആദ്യമേ പറഞ്ഞ ടീച്ചർ ഇതാണെന്ന് ഷറഫുദീൻ;രസകരമായ കമന്റുമായി ആരാധകർ!
മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ സമ്മാനിച്ച് പ്രേക്ഷക പ്രിയങ്കരനായി മാറിയ താരമാണ് ഷറഫുദീൻ.അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം, പ്രേമം എന്നീ ചിത്രങ്ങളായിരുന്നു താരത്തിനെ ജനപ്രിയ നായകനാക്കിയത്.പിന്നീട് ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളിലൂടെയും, വില്ലൻ കഥാപാത്രങ്ങളിലൂടെയും കയ്യടി വാങ്ങിയെന്നുമാത്രമല്ല താരത്തിന് ഏതു വേഷവും ഈ കൈകളിൽ ഇപ്പോൾ ഭദ്രമാണ്.ഒട്ടേറെ ചിത്രങ്ങളിലിപ്പോൾ നടൻ അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട് മാത്രവുമല്ല,” ഹാപ്പി വെഡിങ് എന്ന ഒമർ ലുലു” ചിത്രത്തിലെ പ്രകടനം കൂടി സൂപ്പർ ഹിറ്റായതോടെ മലയാള സിനിമയിലെ തിരക്കുള്ള ഹാസ്യ താരങ്ങളിൽ ഒരാളായി ഷറഫുദീൻ മാറി. പക്ഷേ ഷറഫുദ്ദീൻ എന്ന നടൻ ഏവരേയും ഞെട്ടിച്ചത് ‘അമൽ നീരദ്’ ചിത്രമായ ‘വരത്തനിലെ’ വില്ലൻ വേഷം ചെയ്താണ്. ഫഹദ് ഫാസിൽ നായകനായ ആ ചിത്രത്തിലെ വില്ലൻ വേഷം ഈ നടന് ഒട്ടേറെ അംഗീകാരങ്ങൾ നേടിക്കൊടുത്തു എന്നു മാത്രമല്ല ഈ നടന് മലയാള സിനിമയിൽ നിന്ന് ഇപ്പോൾ ലഭിക്കുന്നത് വളരെ വ്യത്യസ്തമായ വേഷങ്ങൾ ആണ്.
എന്നാലിപ്പോൾ ഇതൊന്നുമല്ല വിഷയം,കാരണം ഇന്നത്തെ സോഷ്യൽ മീഡിയയിൽ ചിന്ത വിഷയം ഷറഫുദീൻ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കു വെച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.താരത്തിന്റെ കുറിപ്പാണിപ്പോൾ അതിനൊപ്പം വൈറൽ ആകുന്നത്”താൻ ഒരു നടൻ ആകുമെന്ന് ആദ്യം പറഞ്ഞ തന്റെ ടീച്ചറിനെ ഏവർക്കും പരിചയപ്പെടുത്തിക്കൊണ്ടാണ് ഷറഫുദ്ദീൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.കൂടാതെ മായ എന്നാണ് ആ ടീച്ചറുടെ പേര്. ടീച്ചേർക്കൊപ്പം നിൽക്കുന്ന തന്റെ ഫോട്ടോ പങ്കു വെച്ചു കൊണ്ടാണ് ഷറഫുദ്ദീൻ ഈ കാര്യം വെളിപ്പെടുത്തിയത്.പക്ഷേ അതിനേക്കാളുമൊക്കെ വൈറൽ ആവുന്ന ഈ ഫേസ്ബുക്ക് പോസ്റ്റിൽ രസകരമായ കമന്റുകളും ആയി ആരാധകരും സജീവമാണ്. പുതിയ വർഷത്തിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഈ താരം.
about sharafudheen
