Connect with us

മരക്കാരിലെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ കണ്ട് ആവേശത്തോടെ ആരാധകരും,സിനിമ പ്രേമികളും!

Social Media

മരക്കാരിലെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ കണ്ട് ആവേശത്തോടെ ആരാധകരും,സിനിമ പ്രേമികളും!

മരക്കാരിലെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ കണ്ട് ആവേശത്തോടെ ആരാധകരും,സിനിമ പ്രേമികളും!

മലയാള സിനിമ പ്രേമികളും,ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ഹിറ്റുകളുടെ പ്രിയദർശനും-കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനായി.അത് മാത്രമല്ല പുതിയ വർഷത്തിൽ മലയാള സിനിമാ ലോകം മാത്രമല്ല, തെന്നിന്ത്യൻ സിനിമാ ലോകവും കാത്തിരിക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിനായി.ചിത്രത്തിൻമു പ്രത്യകഥകൾ ഏറെയാണ് ,മാത്രമല്ല മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം നൂറു കോടി രൂപ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രവുമാണിത്.കൂടാതെ “ഇന്ത്യയിലെ ആദ്യത്തെ നാവിക കമാണ്ടർ ആയ കുഞ്ഞാലി മരക്കാരുടെ” ചരിത്രവും ഫിക്ഷനും ചേർത്തൊരുക്കിയ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുക.

ഈ വർഷം മികച്ച ഒരു ചിത്രത്തിന് സാക്ഷിയാകുകൻ ഒരുങ്ങുകയാണ് മാത്രവുമല്ല ഈ മാർച്ച് 26 നു ലോകം മുഴുവൻ അയ്യായിരത്തോളം സ്‌ക്രീനുകളിൽ ആയി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് ആവും നേടുക എന്നത് മറ്റൊരു പ്രത്യകതയാണ്. അഞ്ചു ഭാഷകളിൽ ആയി അൻപതിൽ അധികം ലോക രാജ്യങ്ങളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യുക. എന്നാലിപ്പോഴിതാ ആരാധകരുടേയും സിനിമാ പ്രേമികളുടെയും ആവേശം വർധിപ്പിച്ചു കൊണ്ട് ഈ ചിത്രത്തിലെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാലിനൊപ്പം വലിയ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിന്റെ അതിഗംഭീര ആർട്ട് വർക്കുകൾ ചെയ്തിരിക്കുന്നത് സാബു സിറിൽ ആണ്.

ചിത്രത്തിനായി അണിനിരക്കുന്നത് വമ്പൻ താരനിരയാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു,മാത്രമല്ല തെന്നിന്ത്യൻ തുടങ്ങി മറ്റ് ഭാഷകളിൽ നിന്നും സൂപ്പർ താരങ്ങൾ അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. “മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ്, മുകേഷ്, നെടുമുടി വേണു, അശോക് സെൽവൻ, ബാബുരാജ്, മാമുക്കോയ, നന്ദു, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ” ഇങ്ങനെ ഒട്ടേറെ പ്രശസ്ത നടീനടൻന്മാർ ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. കൂടാതെ തിരു കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത് റോണി റാഫേൽ ആണ്. “ആശീർവാദ് സിനിമാസ്, കോൺഫിഡന്റ് ഗ്രൂപ്പ്, മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള” എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

about marakkar arabi kadalinte simham

More in Social Media

Trending

Recent

To Top