Malayalam
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ; സംവിധായകൻ ശാന്തിവിള ദിനേശന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു…
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ; സംവിധായകൻ ശാന്തിവിള ദിനേശന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു…
Published on
ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഇയാൾക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബ് വീഡിയോയിലൂടെ ശാന്തിവിള ദിനേശ് ഭാഗ്യലക്ഷ്മിക്കെതിരെ നടത്തിയ പരാമർശങ്ങളാണ് പരാതിക്ക് ആധാരം.
ഇയാൾക്കെതിരെ കേസെടുത്തത് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത് എന്ന വിവരമാണ് ആദ്യം പുറത്ത് വന്നിരുന്നത്. എന്നാൽ അങ്ങനെയല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഹൈടെക് സെൽ ശുപാർശയനുസരിച്ചാണ് ശാന്തിവിള ദിനേശനെതിരായ കേസെന്നാണ് മ്യൂസിയം പൊലീസിന്റെ വിശദീകരണം.
about shanthivila dineesh
Continue Reading
You may also like...
Related Topics:bhagyalaksmi
