Malayalam
സ്വയംഭോഗം ചെയ്യുന്ന രംഗം അവതരിപ്പിക്കാന്‍ പേടി ആയിരുന്നു;ഷെയിൻ നിഗം പറയുന്നു!
സ്വയംഭോഗം ചെയ്യുന്ന രംഗം അവതരിപ്പിക്കാന്‍ പേടി ആയിരുന്നു;ഷെയിൻ നിഗം പറയുന്നു!
By
മലയാള സിനിമയിൽ ഒരുപാട് തലമുറകൾ ഉണ്ടായിട്ടുണ്ട് . അച്ഛന്റെയും അമ്മയുടെയും പാതകൾ പിന്നിട്ടു വരുന്നവരാണ് ഏവരും .അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ലോകമാണ് പലപ്പോഴും സിനിമ. ജൂനിയർ ആർട്ടിസ്റ്റായി ചെറിയ സീനുകളിൽ വന്നുപോയവർ പിന്നീട് നായകനും നായികയുമൊക്കെയായി മാറുന്ന കാഴ്ചകൾ നിരവധി തവണ പ്രേക്ഷകർ കണ്ടിട്ടുണ്ട്. അങ്ങനെ എത്തിയ ഒരാളാണ് ഷെയിൻ നിഗം.
വളരെ മനോഹരമായ ചിത്രമായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രം. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നിലുള്ള കാരണം തുറന്ന് പറഞ്ഞ് നടന്‍ ഷെയ്ന്‍ നിഗം. സിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയായിരുന്നു ഷെയ്‌ന്റെ പിന്‍മാറ്റം. ഇതേക്കുറിച്ച് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ:
ഞാന്‍ സ്റ്റീവ് ലോപ്പസ് ചെയ്യാതിരിക്കാന്‍ ഒരു കാരണമുണ്ട്. എനിക്കന്ന് 17 വയസ്സ് മാത്രമേ പ്രായമുള്ളൂ. കോളേജില്‍ ഫസ്റ്റ് ഇയറാണ്. അങ്ങനെ ഷൂട്ടിങ് തുടങ്ങാന്‍ ഒരാഴ്ച മുമ്ബ് രാജീവ് രവി സാര്‍ എന്നോട് പറഞ്ഞു. ഇതില്‍ ഒരു സ്വയംഭോഗം ചെയ്യുന്ന രംഗമുണ്ടെന്ന്. ഞാന്‍ ആകെ ഞെട്ടിപ്പോയി. ഇത് വീട്ടില്‍ പറയാന്‍ പേടി.
സൗബിനാണ് ഒടുവില്‍ ഈ കാര്യം എന്റെ വീട്ടില്‍ അവതരിപ്പിക്കുന്നത്. വാപ്പിച്ചയ്ക്കും ഉമ്മച്ചിക്കും അത് കേട്ടപ്പോള്‍ താല്‍പര്യം തോന്നിയില്ല. കാരണം ഞാന്‍ ആദ്യമായി നായകനായി അഭിനയിക്കുന്ന സിനിമയില്‍ ഇങ്ങനെ ഒരു രംഗമുണ്ടെന്നറിഞ്ഞപ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല. അതുകൊണ്ടാണ് ഞാന്‍ അന്ന് സിനിമയില്‍ നിന്ന് പിന്‍മാറിയത്. ഇത്രയും കാലം ഞാന്‍ പറഞ്ഞിരുന്നത് കോളേജില്‍ പഠിക്കുകയായിരുന്നു, പഠിക്കാനുണ്ടായിരുന്നു എന്നൊക്കെയാണ്. എന്നാല്‍ അതൊന്നുമല്ല യഥാര്‍ഥ കാരണം.
2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസില്‍ പ്രധാനവേഷത്തില്‍ എത്തിയത് ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു. അഹാന കൃഷ്ണ, അലന്‍സിയര്‍, സുജിത്ത് ശങ്കര്‍ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഞാന്‍ സ്റ്റീവ് ലോപ്പസ്.
‘വലിയ പെരുന്നാൾ’, ‘ഉല്ലാസം’ എന്നിവയാണ് ഷെയ്നിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ. നവാഗതനായ ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘വലിയ പെരുന്നാൾ’ ഒക്ടോബറിലാണ് റിലീസിനെത്തുന്നത്. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം വരുന്നത്. ഷെയ്ന്‍ നിഗമിന്റെ ഇതുവരെ കാണാത്തൊരു മുഖമായിരിക്കും വലിയ പെരുന്നാള്‍ എന്നാണ് റിപ്പോർട്ട്. അന്‍വര്‍ റഷീദ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്ന്തത മാജിക് മൗണ്ടന്‍ സിനിമാസാണ്. ഹിമിക ബോസാണ് ചിത്രത്തിലെ നായിക. സൗബിനും ജോജുവും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഡിമലും തസ്രീഖ് സലാമുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് രാജന്റേതാണ് ക്യാമറ. സംഗീതം റെക്‌സ് വിജയ്.
about Shane nigam
