Connect with us

വിവാദങ്ങൾക്ക് വിട വെയിൽ ട്രൈലെർ ഉടൻ പുറത്തിറങ്ങും!

Malayalam

വിവാദങ്ങൾക്ക് വിട വെയിൽ ട്രൈലെർ ഉടൻ പുറത്തിറങ്ങും!

വിവാദങ്ങൾക്ക് വിട വെയിൽ ട്രൈലെർ ഉടൻ പുറത്തിറങ്ങും!

ഷെയ്ൻ നിഗം നായകനാകുന്ന വെയിൽ എന്ന പുതിയ ചിത്രത്തിന്റെ ട്രൈലെർ പുറത്തിരാക്കാൻ പോകുന്നതായി നിർമ്മാതാവ് ജോബി ജോർജ്. ജോബി ജോർജ് തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്ലർ ചിങ്ങം ഒന്നിന്(ഓഗസ്റ്റ് 17ന്) കാലത്ത് ഏഴു മണിക്ക് റിലീസ് ചെയ്യും.

ജോബി ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

സ്നേഹിതരെ, നമ്മൾ വല്ലാത്തൊരു കാലഘട്ടത്തിലൂടെ ആണ് കടന്നു പോകുന്നത്.. അതുകൊണ്ട് തന്നെ, നാളെ നാളെ എന്ന് പറഞ്ഞിരിക്കുകയായിരുന്നു.. എന്നാൽ ഏത് സാഹചര്യത്തെയും നമ്മൾ ഫേസ് ചെയ്തേ പറ്റു.. ആയതിനാൽ നമ്മളുടെ സിനിമയുടെ ട്രൈലെർ പുറത്ത് വിടുകയാണ്.. കൂടെ വേണം.. നിങ്ങളുടെ മനസിന് കുളിർമയേകുന്ന ഒന്നായിരിക്കും.. കാത്തിരിക്കുക..

ഗുഡ്വിൽ എന്റർടെയിൻമെന്റ്സിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ശരത് തന്നെയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആണ് ശരത്. സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഷാസ് മുഹമ്മദ് ആണ് ഛായാഗ്രഹണം.

about shane nigam movie

More in Malayalam

Trending

Recent

To Top