Connect with us

അമ്മ നിരന്തരമായി ആ ആഗ്രഹത്തെ കുറിച്ച് പറയും; അത് എനിയ്ക്ക് നിറവേറ്റണം

Malayalam

അമ്മ നിരന്തരമായി ആ ആഗ്രഹത്തെ കുറിച്ച് പറയും; അത് എനിയ്ക്ക് നിറവേറ്റണം

അമ്മ നിരന്തരമായി ആ ആഗ്രഹത്തെ കുറിച്ച് പറയും; അത് എനിയ്ക്ക് നിറവേറ്റണം

തട്ടീം മുട്ടീം’സൂപ്പർഹിറ്റ് പരമ്പരയിലൂടെ മീനാക്ഷിയുടെ ആദിയേട്ടനായി എത്തി പ്രേക്ഷകരുടെ പ്രിയങ്കരനാവുകയായിരുന്നു ഗർ സൂര്യ. ഈ അടുത്താണ് സാഗറിന്റെ ‘അമ്മ മരിച്ചത്. ഇടവേളയ്ക്ക് ശേഷം വീണ്ടും പരമ്പരയിലേക്ക് എത്തുന്നത് ഇപ്പോൾ താരത്തിന്റെ പുതിയ ഒരു അഭിമുഖമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഞാൻ ‘അമ്മ കുട്ടി ആയിരുന്നു, എന്തിനും ഏതിനും അമ്മ ഒപ്പം വേണം എന്ന് ആഗ്രഹിച്ച ഒരു കുട്ടി . ഇപ്പോൾ ഏകദേശം രണ്ട് മാസമായി അമ്മ പോയിട്ട് . വല്ലാത്ത ശൂന്യതയാണ് അമ്മയുടെ വിയോഗം സമ്മാനിച്ചത്. അമ്മ ആയിരുന്നു എന്റെ ശക്തി. ഒരിക്കലും ഒരു ജോലിക്ക് പോകാൻ എന്നെ അമ്മ നിര്ബന്ധിച്ചിട്ടില്ല, പക്ഷേ എന്റെ അഭിനയമോഹത്തെ പിന്തുണച്ചിരുന്നു”

അമ്മയും അച്ഛനും, അനുജനും ഞാനും തമ്മിലുള്ള ജീവിതം കണ്ട് ഒരു പക്ഷേ ദൈവത്തിനു പോലും അസൂയ തോന്നിയിട്ടുണ്ടാകാം. അതാകാം ഞങ്ങളിൽ നിന്നും അമ്മയെ അദ്ദേഹം എടുത്തത്. ഈ നഷ്ടത്തിന് പകരം മറ്റൊന്നും എനിക്ക് ഇനി ഉണ്ടാകാനില്ല”,

അമ്മ നിരന്തരമായി പറയുന്ന ആഗ്രഹത്തെക്കുറിച്ചും സാഗർ അഭിമുഖത്തിനിടയിൽ വ്യക്തമാക്കി. ആളുകൾക്ക് നല്ലത് എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം അമ്മയ്ക്ക് ഉണ്ടായിരുന്നതായി സാഗർ പറയുന്നു. “എന്റെ കയ്യിൽ പണം ഉണ്ടാകുന്ന സമയത്ത് ഞങ്ങളുടെ വീട്ടിലെ സഹായി ആയിരുന്ന അയൽക്കാരന് ഒരു വീട് നിർമ്മിച്ചു കൊടുക്കുവാൻ അമ്മ നിരന്തരം പറയുമായിരുന്നു. ഇപ്പോൾ ഞാൻ അതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എനിക്കെന്റെ അമ്മയുടെ ഈ ആഗ്രഹം പൂർത്തീകരിക്കണം. ഒപ്പം എന്റെ അച്ഛനേയും അനുജനെയും നന്നായി നോക്കണമെന്നും”, സാഗർ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top