Connect with us

ഷെയ്ൻ നിഗമിന്റെ വിലക്ക് നീങ്ങാൻ സാഹചര്യമൊരുങ്ങുന്നു,നിലപാട് വ്യക്തമാക്കി മോഹൻലാൽ;അമ്മ’യെ അനുസരിക്കാമെന്ന് ഷെയിൻ എഴുതി നൽകി!

Malayalam

യുവതാരം ഷെയ്ൻ നിഗമിന് നിർമ്മാതാക്കളുടെ സംഘടന ഏർപ്പെടുത്തിയ വിലക്ക് നീങ്ങാൻ സാഹചര്യമൊരുങ്ങുകയാണ്. താരസംഘടനയായ അമ്മയുടെ ഇടപെടലോടെ ഷെയിൻ നിഗം പ്രശ്നത്തിന് പരിഹാരമായി. സംഘടനയുടെ നിർദ്ദേശങ്ങൾ അനുസരിക്കാമെങ്കിൽ മാത്രമേ പ്രശ്നത്തിൽ ഇടപെടൂ എന്ന് ചർച്ചയുടെ തുടക്കത്തിൽ തന്നെ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കി.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് ഷെയ്ൻ നിഗം അറിയിച്ചു. താരസംഘടനയായ അമ്മയുമായി നടത്തിയ ചർച്ചയിലാണ് ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂർത്തിയാക്കുമെന്ന് ഷെയ്ൻ അറിയിച്ചത്. പ്രശ്നങ്ങളെല്ലാം അവസാനിച്ചതായി അമ്മ പ്രസിഡന്റ് മോഹൻലാലും പറഞ്ഞു. ചർച്ചയിലെ തീരുമാനം അമ്മ ഭാരവാഹികൾ നിർമ്മാതാക്കളുടെ സംഘടനയെ അറിയിക്കാനും ധാരണയായി.

നേരത്തെ ഒരിക്കൽ എടുത്ത തീരുമാനങ്ങൾ ഷെയിൻ ലംഘിച്ചതിനാൽ രേഖാമൂലം ഇത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടു. മുടങ്ങിക്കിടക്കുന്ന സിനിമകൾ പൂർത്തീകരിക്കുകയും വേണം. ഈ രണ്ട് കാര്യങ്ങളും ഷെയിൻ അംഗീകരിച്ചു. അതിനുശേഷം നിർമ്മാതാക്കളുമായി മോഹൻലാൽ നേരിട്ട് സംസാരിക്കും.
എന്നാൽ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാതെ ഒരു ചർച്ചയ്ക്കും ഇല്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ് രഞ്ജിത് രജപുത്ര പറഞ്ഞു.

about shane nigam issue

More in Malayalam

Trending

Recent

To Top