Connect with us

മറ്റുള്ളവർക്ക് പ്രണവിനെ പരിചയപ്പെടുത്തുന്നത് കസിൻ ആണെന്നാണ് പക്ഷേ…വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ!

Malayalam

മറ്റുള്ളവർക്ക് പ്രണവിനെ പരിചയപ്പെടുത്തുന്നത് കസിൻ ആണെന്നാണ് പക്ഷേ…വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ!

മറ്റുള്ളവർക്ക് പ്രണവിനെ പരിചയപ്പെടുത്തുന്നത് കസിൻ ആണെന്നാണ് പക്ഷേ…വെളിപ്പെടുത്തലുമായി കല്യാണി പ്രിയദർശൻ!

മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ചവരാണ്‌ പ്രിയദർശനും ,മോഹൻലാലും,മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്ന് അതാണ് പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ട്. സിനിമയിലൂടെ ജീവിതത്തിലും താരങ്ങൾ വലിയ കൂട്ടായി മാറി.വളരെ ഏറെ ഇഷ്ട്ടമാണ് മലയാളികൾക്ക് ഈ കൂട്ടുകെട്ട്.കുടുംബങ്ങൾ തമ്മിലും വളരെ ഏറെയടുത്ത ബന്ധമാണ് ഉള്ളത്.ആ അടുത്ത സൗഹൃദം പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും തമ്മിലുണ്ട്.

ഒരു പക്ഷേ മലയാള സിനിമയിൽ എടുത്തുപറയാവുന്ന തലമുറ കൂട്ടുകെട്ടിൽ ഒന്നാണിത്.ഈ താരങ്ങളുടെ മക്കളും അച്ഛന്മാരെ പോലെ തന്നെ കട്ട സുഹൃത്തുക്കൾ ആണ്.കൂടാതെ മോഹൻലാലിന്റെ മകൻ ആയ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ ആയ കല്യാണിയും ഇപ്പോൾ സിനിമയിൽ ഇന്ന് സജീവമാണ്. ഇരുവരും ചെറുപ്പം മുതലേ വളരെ അടുത്ത സുഹൃത്തുക്കളും ആണ്.

ഇപ്പോഴിതാ ഇരുവരുടെയും സൗഹൃദത്തെ കുറിച്ചും,പ്രണവിനെ കുറിച്ചും കല്യാണി പറഞ്ഞതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രണവും താനും ഒരുമിച്ചാണ് വളർന്നത് എന്നും തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് പ്രണവ് എന്നും കല്യാണി പറയുന്നു. പക്ഷേ ,മറ്റുള്ളവരുടെ അടുത്ത് താൻ പ്രണവിനെ പരിചയപ്പെടുത്തുന്നത് തന്റെ കസിൻ ആണെന്ന് പറഞ്ഞാണ് എന്നും കല്യാണി പറയുന്നു. കൂടാതെ,ചെറുപ്പം മുതൽ അവധിക്കാലങ്ങളിൽ തങ്ങൾ എപ്പോഴും ഒരുമിച്ചായിരിക്കും എന്നും തങ്ങൾ തമ്മിലുള്ള ബോണ്ട് വളരെ വലുതാണെന്നും കല്യാണി പറയുന്നതിനോടൊപ്പം, നിലവിൽ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവിനൊപ്പം അഭിനയിച്ച കല്യാണി, വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്ന ചിത്രത്തിലും പ്രണവിന്റെ നായികാ വേഷം ചെയ്യാൻ പോവുകയാണെന്ന സന്തോഷ വാർത്തയുമുണ്ട്.താൻ പ്രണവിനൊപ്പം ഉള്ള ഓരോ നിമിഷവും വളരെ കംഫർട്ടബിൾ ആണെന്നും അതിനുള്ള കാരണം തനിക്കു അവനെ അത്ര നന്നായി അറിയാം എന്നും കല്യാണി കൂട്ടിച്ചേത്തു.ഇതോടെ സോഷ്യൽ മീഡിയ വീണ്ടും ചർച്ചാവിഷയം കല്യാണിയും-പ്രണവുമാണ്.

about kalyani priyadarshan

More in Malayalam

Trending

Recent

To Top