News
കത്ത് രക്ഷിച്ചു..നിലപാട് മയപ്പെടുത്തി നിർമ്മാതാക്കൾ!
കത്ത് രക്ഷിച്ചു..നിലപാട് മയപ്പെടുത്തി നിർമ്മാതാക്കൾ!
വീണ്ടും വാർത്തകളിൽ ഇടം പിടിക്കുരുകയാണ് ഷെയിൻ നിഗം. ദിവസം മാപ്പ് ചോദിച്ചുകൊണ്ട് ഷെയിൻ നിഗം നിർമ്മാതാക്കൾക്ക് കത്തയച്ചിരുന്നു.ഇത് താരത്തിന് അനുകൂലമായി വരുകയാണ്.വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വെയില്‍ സിനിമയുടെ നിര്‍മ്മാതാവിനോട് മാപ്പ് അപേക്ഷിച്ച് നടന്‍ അയച്ച കത്തിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് മാറ്റിയത്. ഖുര്‍ബാനി സിനിമ പൂര്‍ത്തീകരിക്കുന്ന കാര്യത്തില്‍ കൂടി ഷെയ്ന്‍ നിഗം വ്യക്തത വരുത്തണമെന്നും എന്നാല്‍ വിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാടെടുത്തു.
നിലവില്‍ നല്‍കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാമെന്നും കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന്‍ കത്തില്‍ പറഞ്ഞു.
ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയില്‍, ഖുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടന ഷെയ്നിന് വിലക്കേര്‍പ്പെടുത്തിയത്. സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും, ഫെഫ്കയും അടക്കമുള്ള സംഘടനകള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഷെയ്ന്‍ നിഗത്തിന്റെ വിലക്ക് നീക്കണമെന്നാണ് അമ്മ സംഘടനയുടെ ആവശ്യം. എന്നാല്‍ ഡബ്ബിംഗ് പൂര്‍ത്തിയായ ശേഷവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിലപാട് മാറ്റിയിരുന്നില്ല.
about shane nigam
