News
നടി കിഷോരി ബല്ലാല്‍ അന്തരിച്ചു!
നടി കിഷോരി ബല്ലാല്‍ അന്തരിച്ചു!
Published on
മുതിര്‍ന്ന കന്നഡ നടിയും പ്രമുഖ ഭരതനാട്യം നര്‍ത്തകന്‍ എന്‍. ശ്രീപദി ബല്ലാലിന്റെ ഭാര്യയുമായ കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി 1960-കളിലാണ് സിനിമയില്‍ സജീവമായത്. സഹനടിയായി 70-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അതിഭാവുകത്വങ്ങളില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശൈലികൊണ്ട് ശ്രദ്ധേയയായിരുന്നു. അമ്മവേഷങ്ങളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്.
actress kishori belall died
Continue Reading
You may also like...
Related Topics:news