Malayalam
സീതയിലെ ഇന്ദ്രനെ ഇനി പിടിച്ചാല്‍ കിട്ടില്ല; ആശംസകളുമായി ആരാധകര്‍!
സീതയിലെ ഇന്ദ്രനെ ഇനി പിടിച്ചാല്‍ കിട്ടില്ല; ആശംസകളുമായി ആരാധകര്‍!
By
മലയാള സീരിയലിൽ എല്ലാ മലയാളികളും ഒന്നടങ്കം ഏറു കയ്യും നീട്ടി സ്വീകരിച്ച സീരിയലായിരുന്നു സീത. ഫ്‌ളവേഴ്‌സ് ചാനലിലെ ജനപ്രീതി നേടിയ സീരിയലായിരുന്നു സീത. റൊമാന്‍സും ട്വിറ്റുകളുമായി മികച്ച റേറ്റിങ്ങോടെ മുന്നേററിയ സീത അവസാനിച്ചിരിക്കയാണ്. സ്‌ക്രീനിനു പുറത്ത് വലിയ ആരാധക പിന്തുണയാണ് സീതയിലെ നായകനായ ഇന്ദ്രനും നായിക സ്വാസികയ്ക്കുമുള്ളത്. ഇപ്പോള്‍ സീരിയല്‍ അവസാനിച്ചതോടെ ഷാനവാസിനെ തേടി മറ്റൊരു ഭാഗ്യം എത്തിയിരിക്കുകയാണ്.
സീത സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഷാനവാസ് ഷാനു. സീരിയിലെ നെഗറ്റീവ് കഥാപാത്രമായി എത്തിയ ഷാനവാസ് പിന്നീട് നായകനായി മാറുകയായിരുന്നു. വലിയ ഫാന്‍സ് പിന്തുണയാണ് സീരിയലിലെ ഷാനവാസിന്റെ കഥാപാത്രമായ ഇന്ദ്രനു ലഭിച്ചത. സീത അവസാനിച്ചതോടെ അടുത്ത ഭാഗം എപ്പോഴാണ് ആരംഭിക്കുക എന്നാണ് ആരാധകരുടെ ചോദ്യം. സീതയിലെ മുഖ്യ കഥാപാത്രമായ സ്വാസിക സിനിമയില്‍ സജീവമായിരിക്കയാണ്. ഇപ്പോള്‍ നായകന്‍ ഷാനവാസും സിനിമയിലേക്ക് കാലെടുത്ത് വയക്കുകയാണ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ്ബസ്‌ക്രീനിലേക്ക് മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ഷാനവാസ്. ഇപ്പോള്‍ താരം തന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കയാണ്.
സിനിമയെന്ന ലക്ഷ്യവുമായാണ് താന്‍ സീരിയലിലേക്ക് എത്തിയതെന്നും അതാണ് ഇപ്പോള്‍ സഫലമാകുന്നതെന്നും ഷാനവാസ് പറയുന്നു കുങ്കുമപ്പൂവിലും സീതയിലുമൊക്കെ ചെല്ലുമ്ബോള്‍ ആദ്യം നെഗറ്റീവ് കഥാപാത്രമായിരുന്നു. ക്വട്ടേഷന്‍ ടീമിന്‍െ തലവനായാണ് കുങ്കുമപ്പൂവിലേക്ക് എത്തിയത്. പിന്നീട് കഥാപാത്രത്തിന്റെ സ്വഭാവം മാറുകയായിരുന്നു. സീതയിലേക്ക് എത്തിയപ്പോഴും അത് തന്നെയായിരുന്നു സംഭവിച്ചത്. ഇപ്പോഴിതാ സിനിമയിലേക്ക് എത്തിയപ്പോഴും വില്ലത്തരമുള്ള കഥാപാത്രത്തെയാണ് തനിക്ക് ലഭിച്ചതെന്ന് ഷാനവാസ് പറയുന്നു.
ചെറുപ്പത്തിലേ ഉപ്പയെ നഷ്ടമായിരുന്നു ഷാനവാസിന് രണ്ട് പെങ്ങന്‍മാരും ഉമ്മയുമൊക്കെയുള്ള കുടുംബമാണ്. കുറച്ച് വില്ലത്തരമൊക്കെ തന്റെ കൈയ്യിലുണ്ടെന്നും അദ്ദേഹം പറയുന്നു. സഹോദരിമാരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനിടയിലുള്ള കാര്യങ്ങളെക്കുറിച്ചാണ് താരം പറഞ്ഞത്. പെങ്ങന്‍മാര്‍ക്ക് വേണ്ടി വില്ലനിസം കളിച്ചിട്ടുണ്ട്. ഉപ്പ മരിക്കുമ്ബോള്‍ ഇളയ സഹോദരിക്ക് 3 വയസ്സായിരുന്നു. ഇപ്പോ അവളുടെ വിവാഹം കഴിഞ്ഞ് 3 വയസ്സുള്ള കുട്ടിയായി.
ബിഗ് സല്യൂട്ടെന്ന ചിത്രത്തിലാണ് ഷാനു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദിനേശ് പണിക്കര്‍, അംബിക, യൂസഫ്, റഹ്മാന്‍ അങ്ങനെ കുറേ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സീരിയല്‍ വലിയൊരനുഭവമായിരുന്നു. സിനിമയിലേക്ക് എത്തിയപ്പോള്‍ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. നേരത്തെയും വില്ലന്‍ കഥാപാത്രമായി സിനിമയില്‍ അഭിനയിച്ചിരുന്നുവെന്നും ചെറിയ പ്രശ്‌നമൊക്കെ വന്നപ്പോള്‍ സുരാജേട്ടനൊക്കെ അത് തിരുത്തിത്തന്നെന്നും താരം പറയുന്നു.
തുടക്കാരനെന്ന നിലയില്‍ എന്ത് ചെയ്യണം, എങ്ങനെ ചെയ്യണമെന്ന കാര്യത്തെക്കുറിച്ചൊക്കെ അറിയാന്‍ സീരിയല്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.മലപ്പുറം ജില്ലയിലാണ് ഷാനവാസിന്റെ വീട്. അവിടെ ഇതിനുള്ള ഉപാധികളൊന്നുമുണ്ടായിരുന്നില്ല. കുറേ ലൊക്കേഷനുകളിലൊക്കെ അലഞ്ഞുതിരിഞ്ഞ് നടന്നിട്ടുണ്ട്. ഇടയ്ക്ക് ഡിസ്റ്റന്റായു അഭിനയം പഠിപ്പിക്കാമെന്ന് പറഞ്ഞ് ഒരാള്‍ കാശ് തട്ടിയ സംഭവത്തെക്കുറിച്ച് നേരത്തെ ഷാനു തുറന്നുപറഞ്ഞിരുന്നു.
about shanavas
