Connect with us

അന്ന് സിനിമ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു;കെ എസ് ചിത്ര പറയുന്നു!

Malayalam

അന്ന് സിനിമ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു;കെ എസ് ചിത്ര പറയുന്നു!

അന്ന് സിനിമ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു;കെ എസ് ചിത്ര പറയുന്നു!

മലയാളികൾ എന്നും ആരാധിക്കുന്ന ഗായികയാണ് ചിത്ര . മലയാള കരയുടെ അഹങ്കാരവും ബഹുമാനവുമാണ് കെ എസ് ചിത്ര . മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് കെഎസ് ചിത്ര. സംഗീത ജീവിത തിടങ്ങിയിട്ട് നാൽപ്പത് വർഷം പൂർത്തിയാകുകയാണ്. മലയാളം , തമിഴ്, തെലുങ്ക് ഹിന്ദി എന്നിങ്ങനെ ഇന്ത്യൻ സംഗീത രംഗത്ത് തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ ചിത്രയ്ക്ക് കഴിഞ്ഞിരുന്നു. മലയാളികൾ മാത്രമല്ല തെന്നിന്ത്യയിലും കൈ നിറയെ ആരാധകരാണ് താരത്തിന്.

ഒരു സംഗീത കുടുംബത്തിലാണ് ചിത്ര ജനിച്ച് വളർന്നത്. അച്ഛൻ കൃഷ്ണൻ നായർ ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കു മികച്ച ഗായകനും സംഗീത പ്രേമിയുമായിരുന്നു. അമ്മ ശാന്താകുമാരിയും നന്നായി പാട്ടു പാടുകയും വീണ വായിക്കുകയും ചെയ്തിരുന്ന. ഇത് മൂന്ന് മക്കളേയും സ്വാധീനിച്ചിരുന്നു. ചിത്രയുടെ ചേച്ചി കെഎസ് ബീനയായിരുന്നു ആദ്യം പിന്നണി ഗാനരംഗത്തേയ്ക്ക് എത്തിയത്. ഇതിന് തൊട്ട് പിന്നാലെ ചിത്രയും എത്തുകയായിരുന്നു. സഹോദരൻ മഹേഷും നല്ല ഗിത്താറിസ്റ്റാണ് . പ്രേക്ഷകരുടെ പ്രിയ ഗായിക പിന്നണിഗാന രംഗത്ത് നിന്ന് വിട പറയാൻ തീരുമാനിച്ചിരുന്നുവത്രേ. മാത്യഭൂമി ഓൺലൈന്റെ പാട്ട് വഴിയോരത്ത് എന്ന പക്തിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഡാഡിയുടെ സഹനവും ത്യാഗവുമാണ് എന്നിലെ പാട്ടുകാരിയെ വളർത്തിയതെന്ന് ചിത്ര പറഞ്ഞു. കുട്ടിക്കാലത്ത് കാവാലം സാറിന്റെ നാടകത്തിൽ കോറസ് പാടിത്തുടങ്ങിയ കാലം മുതൽ തന്നെ ഡാഡി കൂടെയുണ്ട്. സിനിമയിൽ പാടി തുടങ്ങിയപ്പോൾ ചെന്നൈയിലേയ്ക്കായി യാത്ര.റെക്കോഡിങ് സമയത്ത് വോയ്സ് ബൂത്തില്‍ എന്റെ തൊട്ടുപിന്നിലാണ് ഡാഡി ഇരിക്കുക. പാടുമ്പോൾ അദ്ദേഹത്തെ തിരിഞ്ഞു നോക്കാറുണ്ട്.

തനിയ്ക്ക് ലഭിക്കുന്ന ആദ്യ ദേശീയ പുരസ്കാര വാങ്ങുന്നത് നേരിൽ കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാൽ അപ്പോഴേയ്ക്കും അർബുദം അദ്ദേഹത്തെ കീഴടക്കിയിരുന്നു.മകള്‍ രാജ്യത്തെ ഏറ്റവും മികച്ച ശബ്ദമായി അംഗീകരിക്കപ്പെടുന്ന കാഴ്ച നിറകണ്ണുകളോടെ ടെലിവിഷനിലൂടെ കാണേണ്ടി വന്നിരുന്നു. അതേസമയം അദ്ദേഹത്തിന് രണ്ട് പെൺമക്കൾ ഒരുമിച്ച് മൈക്കിനു മുന്നിൽ പാടുന്നത് കാണാനുളള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. സ്‌നേഹപൂര്‍വം മീര’ എന്ന ചിത്രത്തിലാണ് കെഎസ് ചിത്രയും ബീനയും ഒരുമിച്ച് പാടിയത്.

ചെന്നൈ എവിഎം ജി തിയേറ്ററിൽ അനുരാഗി എന്ന ചിത്രത്തിനു വേണ്ടി റെക്കോഡിങ് നടക്കുന്ന സമയം. യൂസഫലി കേച്ചേരി-ഗംഗൈ അമരന്‍ കൂട്ടുകെട്ടിനുവേണ്ടി ‘ഏകാന്തതേ നീയും അനുരാഗിയോ…’ എന്ന പാട്ടുപാടാന്‍ മൈക്കിനുമുന്നില്‍ നില്‍ക്കുകയായിരുന്നു. പാട്ട് പാടാൻ മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ തൊട്ട് പിന്നിൽ അച്ഛനുണ്ട്. മകൾ പാടുന്ന പാട്ട് നോക്കി സോഫയിൽ ചാരിക്കിടക്കുകയാണ് അച്ഛൻ. അർബുദം കലശലായ സമയമായിരുന്നു അപ്പോൾ . രണ്ടാം ഘട്ടമമായിരുന്നു അപ്പേൾ.

ആദ്യം കവിളിനെയാണ് ക്യാൻസർ ബാധിച്ചത്. പിന്നീട് മോണയിലേയ്ക്കും അത് പടർന്നു പിടിച്ചു. അസഹനീയമായ വേദനയോടൊയായിരുന്നു അദ്ദേഹം അന്ന് റെക്കോഡിങ്ങിന് വന്നിരുന്നത്. വേണ്ടന്ന് പറഞ്ഞാലും അദ്ദേഹം കേട്ടിരുന്നില്ല. പല്ലവിയും ആദ്യ ചരണവും പാടി കഴിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ നേക്കി . ഇഷ്ടപ്പെട്ടാൽ ചിരിച്ചു കൊണ്ട് തലയാട്ടും. അതെനിക്ക് വല്ലാത്ത പ്രോത്സാഹനമായിരുന്നു. എന്നാൽ അന്നത്തെ കാഴ്ച ശരിയ്ക്കും എന്നെ തളർത്തിയിരുന്നു.ആ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നു. കവിളുകളിലൂടെ നിലയ്ക്കാതെ ഒഴുകുകയാണ്. അത്തരത്തിലൊരവസ്ഥയിൽ താൻ ഒരിക്കലും അദ്ദേഹത്തെ കണ്ടിട്ടില്ല. അന്ന് എങ്ങനെ എങ്ങനെ ആ പാട്ട് പാടിത്തീര്‍ത്തുവെന്ന് ഇന്നും എനിക്കറിയില്ല.

സിനിമ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അന്നത്തെ റെക്കോഡിങ്ങിന് ശേഷം അച്ഛനോട് പറഞ്ഞു, നമുക്ക് ഇന്ന് തന്നെ നാട്ടിലേയ്ക്ക് തിരിച്ചു പോകാം. എനിയ്ക്ക് മതിയായി. ഇത്രയൊക്കെ തന്നെ പാടിയത് ധാരാളം . ഡാഡിയെ വേദനിപ്പിച്ചു കൊണ്ട് ഇനി എനിയ്ക്ക് പാടേണ്ട.അവശേഷിച്ച റെക്കോഡിങ്ങുകളെല്ലാം കാന്‍സല്‍ചെയ്ത് അച്ഛനോടൊപ്പം അന്നുതന്നെ നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും ചിത്ര മടങ്ങിവരികതന്നെ ചെയ്തു.

മകൾ പ്രശസ്തയായ പാട്ട്കാരിയാകണം എന്ന് സ്വപ്നം കണ്ടിരുന്ന അച്ഛന്റെ സ്നേഹ പൂർണ്ണമായ നിർബന്ധമായിരുന്നു ചിത്രയെ മടക്കി കൊണ്ട് വന്നത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ തോന്നും, ഞാന്‍ അന്ന് പാട്ട് നിര്‍ത്തിയിരുന്നെങ്കില്‍ ഡാഡിയോട് ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരുന്നേനെ എന്ന്. കാന്‍സറിലും വലിയ ആഘാതമായേനേ അത്. 1986 ജൂലൈ 18 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്നു ചുണ്ടിൽ ചെറു പുഞ്ചിരിയോട് കൂടി ഉറങ്ങുന്ന രൂപമുണ്ട് . പാടാൻ മൈക്കിനു മുന്നിൽ എത്തുമ്പോൾ ആ മുഖം മനസ്സിൽ തെളിയും.അറിയാതെ തിരിഞ്ഞുനോക്കിപ്പോകും അപ്പോള്‍. ”എനിക്കറിയാം ഡാഡി അവിടെയുണ്ടാകുമെന്ന്- ചിത്ര പറയുന്നു

chithra talk about her father

More in Malayalam

Trending

Recent

To Top