Malayalam
വന്‍ വ്യാജമദ്യവേട്ടയെത്തുടർന്ന് സീരിയല്‍ നടി അറസ്റ്റിൽ!
വന്‍ വ്യാജമദ്യവേട്ടയെത്തുടർന്ന് സീരിയല്‍ നടി അറസ്റ്റിൽ!
വന്‍ വ്യാജമദ്യവേട്ടയെത്തുടർന്ന് സീരിയല്‍ നടി ചെമ്ബൂര് സ്വദേശി സിനിയും കൊലക്കേസ് പ്രതി വെള്ളറട സ്വദേശി വിശാഖും പിടിയില്‍.തിരുവനന്തപുരത്താണ് സംഭവം.നെയ്യാറ്റിന്‍കരയില്‍ 400 ലിറ്റര്‍ കോടയും പാങ്ങോട് 1010 ലിറ്റര്‍ കോടയും എക്സൈസ് പിടിച്ചെടുത്തു. സീരിയലില്‍ ജൂനിയര്‍ ആര്‍ടിസ്റ്റും നാടകനടിയുമാണ് സിനി. ചാരായവാറ്റ് കേന്ദ്രത്തില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. 4oo ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമാണ് നെയ്യാറ്റിന്‍കര ആര്യന്‍കോട് നിന്ന് പിടിച്ചെടുത്തത്.
രണ്ട് വര്‍ഷം മുന്‍പ് ഒറ്റശേഖരമംഗലം സ്വദേശിയായ അരുണിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായ വിശാഖ്. ലോക്ക്ഡൗണ്‍ തുടങ്ങിയതു മുതല്‍ ചെമ്ബൂര്, ഒറ്റശേഖരമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ ഇവര്‍ ചാരായം വാറ്റിയിരുന്നു എന്ന് പൊലീസ് കണ്ടെത്തി. വ്യാജമദ്യവില്‍പ്പന നടക്കുന്നുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് തെരച്ചില്‍ നടത്തിയത്.
പാങ്ങോട് കാഞ്ചിനടയില്‍ വാമനപുരം എക്സൈസ് സംഘം നടത്തിയ തെരച്ചിലിലാണ് 15 ലിറ്റര്‍ ചാരായവും 1100 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. ഇവിടെ വ്യാജവാറ്റ് സജീവമാണെന്ന് എക്സൈസിനു വിവരം ലഭിച്ചിരുന്നു.
about serial actress
