Malayalam
സൗബിൻ നായകനാകുന്ന പുതിയ ചിത്രം;നായിക റിമ കല്ലിംഗൽ!
സൗബിൻ നായകനാകുന്ന പുതിയ ചിത്രം;നായിക റിമ കല്ലിംഗൽ!
ട്രാൻസിലെ ശ്രദ്ധേയമായ മാധ്യമപ്രവർത്തകന്റെ കഥാപാത്രത്തിന് ശേഷം നായക കഥാപാത്രത്തിനായി ഒരുങ്ങുകയാണ് സൗബിൻ ഷാഹിർ.ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗന്ധർവൻ എന്നു
പേരിട്ടു. റിമ കല്ലിംഗലാണ് നായിക.ഇരുവരും നായകിനായകന്മാരാകുന്നത് ആദ്യമാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാർച്ച് 5ന് കൊച്ചിയിൽ ആരംഭിക്കും.ഒരു മാസമാകും ചിത്രീകരണം ഉണ്ടാകുക.മൊഹ്സിൻ പെരാരിയുടെ തിരക്കഥയിലാണ് ആഷിഖ് അബു പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.
ആഷിഖ് അബു പ്രൊഡ ക് ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ നിർവഹിക്കുന്നു.മറ്റു താരങ്ങളെ തീരുമാനിച്ചില്ല.ഇതാദ്യമാണ് ആഷിഖ് അബുവിന്റെ ചിത്രത്തിൽ സൗബിൻ ഷാഹിർ നായക വേഷത്തിൽ എത്തുന്നത്. അതേസമയം സൗബിൻ ഷാഹിറിനെ നായകനാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ജിന്ന് എന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം മംഗലാപുരത്ത് പൂർത്തിയായി.സൗബിൻ ഷാഹിർ ഇനി അഭിനയിക്കുന്നത് ഗന്ധർവനിലാണ്. ശാന്തി ബാലചന്ദ്രനാണ് ജിന്നിലെ നായിക.
about saubin shahir
