Connect with us

മഞ്ജു ഇന്ന് മൊഴി നൽകും;ദിലീപ് മുൾമുനയിൽ!

Malayalam

മഞ്ജു ഇന്ന് മൊഴി നൽകും;ദിലീപ് മുൾമുനയിൽ!

മഞ്ജു ഇന്ന് മൊഴി നൽകും;ദിലീപ് മുൾമുനയിൽ!

നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ മഞ്ജു വാര്യർ ഇന്ന് കോടതിയിൽ എത്തും.മഞ്ജുവിനെ കൂടാതെ സിദ്ദിഖ്, ബിന്ദു പണിക്കര്‍ എന്നിവരും ഇന്ന് കോടതിയി ഹാജരാകും.ദിലീപിന്റെ മുൻ ഭാര്യ എന്ന നിലയിലും നടിയോട് ദിലീപിന് വൈരാഗ്യം വരാനുളള സംഭവവുമായി ബന്ധപ്പെട്ട ആൾ എന്ന നിലയിലും മഞ്​ജുവിന്റെ മൊഴി കേസിൽ ഏറെ നിർണായകമാണ്.എന്നാൽ അഞ്ച് വർഷം മുൻപ് ഇവര്‍ വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് നടിയെ അക്രമിച്ച കേസിന്റെ വിചാരണ നടക്കുന്നത് എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യം.

കലൂരില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി. ഇതോടെ കുടുംബ കോടതി പ്രവര്‍ത്തിച്ച മുറി എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയാക്കി മാറ്റി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷന്‍സ് കോടതിയിലാണ് നടംക്കണ്ടിയിരുന്നത്. എന്നാല്‍ വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന ഇരയായ നടി ആവശ്യമുന്നയിച്ചു. തുടര്‍ന്ന് സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിക്കു മുന്നില്‍ കേസെത്തി. നടിയെ അക്രമിച്ച കേസില്‍ വരും ദിവസങ്ങളില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ള ഗീതു മോഹന്‍ ദാസ്,സംയുകത വര്‍മ്മ, ശ്രീകുമാര്‍ മേനോന്‍ തുടങ്ങിയവരാണ് സാക്ഷി വിസ്താരത്തിനെത്തുന്നത്.

about dileep case

More in Malayalam

Trending