കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യക്കു ശ്രമിച്ചതിനുത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. കേരള സംഗീത നാടക അക്കാദമി ഭരണസമിതിയുടെ ജാതിവിവേചനമാണ് രാമകൃഷ്ണനെ ആത്മഹത്യശ്രമത്തിന് പ്രേരിപ്പിച്ചത്.
പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. പട്ടിക ജാതി വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കണം. ഈ വിഷയത്തില്‍ നിരവധി പ്രതിഷേധങ്ങള്‍ സംഗീത നാടക അക്കാദമിക്ക് മുന്നില്‍ നടന്നിട്ടും അവര്‍ കണ്ട ഭാവം നടിച്ചില്ല. സാംസ്കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നു.
സാംസ്കാരിക പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലന് ഈ സംഭവത്തില്‍ നിരുത്തരവാദ നിലപാടാണ് സ്വീകരിച്ചതെന്നും കെ സുരേന്ദ്രന് പറഞ്ഞു. നൃത്തം അവതരിപ്പിക്കുന്നതിന് സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന പരാതിക്ക് പിന്നാലെയാണ് കലാഭവന്‍ മണിയുടെ സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഉറക്കഗുളികകള്‍ കഴിച്ചാണ് ആത്മഹത്യാശ്രമം. രാമകൃഷ്ണന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കലാഭവന്‍ മണിയുടെ അച്ഛന്റെ സ്മരണയ്ക്കായി പണി കഴിപ്പിച്ച ചാലക്കുടിയിലെ കലാഗ്രഹത്തില്‍ വെച്ചാണ് ആര്‍എല്‍വി രാമകൃഷ്ണന് ആത്മഹത്യക്ക് ശ്രമിച്ചത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...