Malayalam
ലവേഴ്‌സിന്റെയും ബോയ് ഫ്രണ്ടിന്റെയും പേര് ശരീരത്തിൽ ടാറ്റുചെയ്യരുത്!
ലവേഴ്‌സിന്റെയും ബോയ് ഫ്രണ്ടിന്റെയും പേര് ശരീരത്തിൽ ടാറ്റുചെയ്യരുത്!
റിമി ടോമിയും സിത്താരയും ജ്യോത്സനയും ഒരുമിച്ചെത്തുന്ന റിയാലിറ്റി ഷോക്ക് ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. ഇവരുടെ ചെറിയ ചെറിയ തമാശകളും അഭിപ്രായങ്ങളുമൊക്കെ പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോളിതാ ടാറ്റുവിനെക്കുറിച്ച് ഇവർ സംസാരിച്ച കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റു പതിച്ച വനിതയെന്ന റെക്കോര്‍ഡ് സിതാരയ്ക്കാവും എന്നാണ് റിമി പറഞ്ഞത്.
വെറുതെ അങ്ങ് പോയി എല്ലാവർക്കും ചെയ്യാൻ പറ്റിയ ഒന്നല്ല ടാറ്റൂവെന്നായിരുന്നു റിമിയും സിതാരയും ഒരുപോലെ പറഞ്ഞത്.തൻറെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം നടന്നപ്പോഴാണ് ടാറ്റൂ പതിച്ചത്. അത് തന്റെ മകളുടെ പേര് ആയിരുന്നുവെന്നായിരുന്നെന്ന് സിതാര പറഞ്ഞു. ലവേഴ്‌സിന്റെയും ബോയ് ഫ്രണ്ടിന്റെയും ഒന്നും പേര് ശരീരത്തിൽ ടാറ്റുചെയ്യരുതെന്നായിരുന്നു റിമി ടോമി പറഞ്ഞത്. ഇവരുടെയൊക്കെ പേരിനു പകരം അച്ചന്റേയോ അമ്മയുടേയോ, മക്കളുടെയോ പേരുകൾ ടാറ്റൂ ആക്കിക്കൊള്ളാനും റിമി പറഞ്ഞിരുന്നു.
about rimy tomy
