Connect with us

ബിനീഷ് കോടിയേരി അറസ്റ്റിൽ.. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്!

Malayalam

ബിനീഷ് കോടിയേരി അറസ്റ്റിൽ.. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്!

ബിനീഷ് കോടിയേരി അറസ്റ്റിൽ.. ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്!

ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകനും ചലച്ചിത്രനടനുമായ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ബിനീഷിനെ ഇന്ന് രാവിലെ ഇഡിയുടെ ബെംഗളൂരുവിലെ ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു.

ഇന്ന് ആറു മണിക്കൂർ നേരമാണ് ബിനീഷിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനുശേഷം ഇഡി ഓഫിസിൽവച്ചുതന്നെയാണ് കസ്റ്റഡിയിലെടുത്തത്. ഇവിടെനിന്നു ബിനീഷിനെ പുറത്തേക്കു കൊണ്ടുപോയി. ബെംഗളൂരു സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം.
കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനെ ഇഡിയും ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ബിനീഷിനെയും ചോദ്യം ചെയ്തത്. അതീവ രഹസ്യമായാണ് ബിനീഷ് ഇഡി ഓഫിസിൽ എത്തിയത്. ലഹരിമരുന്നു കേസിൽ മൂന്നാം തവണയാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്തത്. നേരത്തേ ഇഡിക്കു മുൻപാകെ ബിനീഷും അനൂപും നൽകിയ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നാണ് വിവരം.

ബിസിനസ് ആവശ്യങ്ങൾക്കായി ബിനീഷ് തനിക്കു പണം നൽകിയിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നു. കമ്മനഹള്ളിയിൽ ഹയാത്ത് എന്ന ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണം നൽകിയെന്നാണ് അനൂപിന്റെ മൊഴി. ഇതു ബിനീഷും സ്ഥിരീകരിച്ചിരുന്നു. 6 ലക്ഷം രൂപയാണു നൽകിയതെന്നു പറയുന്നുണ്ടെങ്കിലും, കുറഞ്ഞത് 50 ലക്ഷം രൂപയുടെ ഇടപാടാണെന്ന് ഇഡി സംശയിക്കുന്നു. ഈ ഹോട്ടലിന്റെ മറവിലാണ് അനൂപും ഒപ്പം അറസ്റ്റിലായ തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രനും ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് നർക‌ോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ.

നേരത്തെ, ഒക്ടോബര്‍ ആറിനും ബിനീഷിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു.ബിസിനസ് ആവശ്യങ്ങള്‍ക്കായി ബിനീഷ് തനിക്ക് പണം നല്‍കിയിരുന്നുവെന്ന് അനൂപ് പറഞ്ഞിരുന്നു. പല അക്കൗണ്ടുകളില്‍ നിന്നായി 50 ലക്ഷത്തോളം രൂപ അനൂപിന്‍റെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ട്. ഇതാരൊക്കെയാണ് നിക്ഷേപിച്ചതെന്ന് അനൂപിന് വ്യക്തത നല്‍കാനായിട്ടില്ല. പണം വന്ന വഴികളെ കുറിച്ചും ബിനീഷിന്‍റെ ബിനാമി ഇടപാടുകളെ കുറിച്ചുമാണ് ഇ.ഡി അന്വേഷിക്കുന്നത്.നേരത്തെ, ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ ഹാജരാവാന്‍ ഇ.ഡി ആവശ്യപ്പെട്ടിരുെന്നങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി ബിനീഷ് വിട്ടുനിന്നിരുന്നു.ബംഗളൂരു മയക്കുമരുന്ന് കേസിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ മകൻ ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായിരുന്നു . ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നിൽ ബിനീഷ് ഹാജരാകുന്നത്. കഴിഞ്ഞതവണ ചോദ്യം ചെയ്യൽ നടന്ന ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഹാജരായത്.

വളരെ രഹസ്യമായാണ് രാവിലെ 10 മണിയോടുകൂടി ഇ.ഡിക്ക് മുന്നിൽ ബിനീഷ് എത്തിയത്.കഴിഞ്ഞതവണത്തെ ചോദ്യം ചെയ്യലിൽ, അനൂപ് മുഹമ്മദിന് പണം നൽകിയവരിൽ ഭൂരിഭാഗവും ബിനീഷ് കോടിയേരിയുമായി ബന്ധമുള്ളവരാണെന്ന വിവരം പുറത്തുവന്നിരുന്നു. ബംഗളൂരു ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകളെപ്പറ്റി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദ് അടക്കമുള്ളവരെ ചോദ്യം ചെയ്തത്. അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേയ്‌ക്കെത്തിയത്. ഹോട്ടൽ തുടങ്ങാൻ ഉൾപ്പെടെ പല ആവശ്യങ്ങൾക്കും ബിനീഷ് നിരവധി തവണ പണം നൽകിയിരുന്നതായി അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുള്ള വിവരങ്ങൾക്കുമായാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നർകോട്ടിക്സ് കൺട്രോൾ ബ്യുറോ രജിസ്റ്റർ ചെയ്ത ബംഗളൂരു മയക്കുമരുന്ന് ഇടപാട് കേസിലെയും, സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസിലെയും അനധികൃത പണമിടപാടുകളും, ഹവാല ഇടപാടുകളുമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.ഒക്ടോബര്‍ ആറിനാണ് ബിനീഷ് കോടിയേരിയെ ഇഡി ആദ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

about bineesh kodiyeri

More in Malayalam

Trending

Recent

To Top