Connect with us

ഞങ്ങൾ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല! ഉള്ളത് പങ്കാളികൾ.. അതും ആവശ്യമെങ്കിൽ മാത്രം!

Malayalam

ഞങ്ങൾ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല! ഉള്ളത് പങ്കാളികൾ.. അതും ആവശ്യമെങ്കിൽ മാത്രം!

ഞങ്ങൾ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല! ഉള്ളത് പങ്കാളികൾ.. അതും ആവശ്യമെങ്കിൽ മാത്രം!

ഫെമിനിസ്റ്റുകളെ ആക്ഷേപിച്ച് സോഷ്യല്‍മീഡിയയില്‍ വരുന്ന കുറിപ്പുകള്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്ങല്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് റിമയുടെ പ്രതികരണം. വിജയന്‍ നായര്‍ വിവാദത്തിന് ശേഷമാണ് ചിലര്‍ ഫെമിനിസ്റ്റുകളെ എതിര്‍ത്ത് സോഷ്യല്‍മീഡിയയില്‍ ഒരുവിഭാഗം രംഗത്തെത്തിയത്. സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഫെമിനിസം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

‘അതെ ഞങ്ങള്‍ ഫെമിനിസ്റ്റുകള്‍ക്ക് ഭര്‍ത്താക്കന്മാരില്ല. ഞങ്ങള്‍ സ്വന്തമായി തെരഞ്ഞെടുത്ത പങ്കാളികളേ ഉണ്ടാകൂ. അതും ഞങ്ങള്‍ക്ക് ഒരാളെ ആവശ്യമെന്ന് തോന്നുമ്പോള്‍’- റിമ ഫേസ്ബുക്കില്‍ കുറിച്ചു.

വിജയന്‍ പി നായര്‍ എന്നൊരാള്‍ സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബ് വീഡിയോയില്‍ എത്തിയതോടെയാണ് വിവാദമുണ്ടായത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതോടെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ വിജയന്‍ പി നായരെ മര്‍ദ്ദിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. സംഭവം വന്‍ വിവാദമായി. ഇരുകൂട്ടരുടെയും പരാതിയില്‍ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അവഹേളിക്കുന്നതിനെ മുഖ്യമന്ത്രിയും രംഗത്തെത്തി.

അതേസമയം വിജയി പി നായർ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത തിരിച്ചടിയാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്…..സ്ത്രീകളെ അധിക്ഷേപിച്ച് വെള്ളായണി സ്വദേശി വിജയ് പി. നായർ യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോ യുട്യൂബ് നീക്കം തന്നെ ചെയ്തു. വിജയിയുടെ യുട്യൂബ് ചാനല്‍ ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്.ഈ വീഡിയോ മറ്റാരെങ്കിലും അപ് ലോഡ് ചെയ്യുന്നുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പൊലീസിന്‍റെ ആവശ്യം യുട്യൂബ് ആദ്യം അംഗീകരിച്ചില്ല . വിജയിയെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു ആദ്യത്തെ നീക്കം. കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു കല്ലിയൂരിലെ വീട്ടിൽ നിന്നായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.

അതേസമയം വിജയ് പി നായര്‍ക്ക് പിഎച്ച്‌ഡി ബിരുദം നല്‍കി എന്ന് പറയുന്ന പറയുന്ന സര്‍വകലാശാല വെറും കടലാസ് സര്‍വകലാശാലയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു . ഇല്ലാത്ത വ്യാജ യോഗ്യത കാണിച്ച്‌ തട്ടിപ്പ് നടത്താന്‍ സൈക്കോളജിസ്റ്റെന്ന പേരുപയോഗിക്കുന്നതിനെതിരെയാണ് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും നിയമ നടപടിയ്ക്ക് തുടക്കം കുറിച്ചത്. ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹ്യൂമന്‍ പീസ് എന്ന സര്‍വകലാശാലയില്‍ നിന്നാണ് തനിക്ക് പിച്ച്‌ഡി ലഭിച്ചതെന്നായിരുന്നു വിജയ് പി നായരുടെ അവകാശവാദം. പക്ഷെ ചെന്നൈയിലോ അവിടെയുള്ള പരിസരങ്ങളിലോ ഇത്തരത്തില്‍ ഒരു സര്‍വകലാശാല ഇല്ലെന്നതാണ് വസ്തുത.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്ബാനൂര്‍ പോലീസ് വിജയ് പി.നായര്‍ക്കെതിരെ കേസെടുത്തിക്കുകയായിരുന്നു കല്ലിയൂരിലെ വീട്ടില്‍ നിന്നും തിങ്കളാഴ്ച മ്യൂസിയം പോലീസ് വിജയ് പി. നായരെ അറസ്റ്റ് ചെയ്തിരുന്നു.ഐടി നിയമപ്രകാരം ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത് ശക്തമായ തന്നെ അന്വേഷിക്കും . തുടര്‍ന്ന് ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് രംഗത്തെത്തിയിട്ടുണ്ട്.

about rima kallinkal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top