Connect with us

കന്മദത്തിലെ ഭാനുവിന്റെ മുത്തശ്ശി ഓർമയായി; നടി ശാരദാ നായർ അന്തരിച്ചു

Malayalam

കന്മദത്തിലെ ഭാനുവിന്റെ മുത്തശ്ശി ഓർമയായി; നടി ശാരദാ നായർ അന്തരിച്ചു

കന്മദത്തിലെ ഭാനുവിന്റെ മുത്തശ്ശി ഓർമയായി; നടി ശാരദാ നായർ അന്തരിച്ചു

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ശാരദ നായര്‍ അന്തരിച്ചു. കന്മദം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധ നേടുകയായിരുന്നു തത്തമംഗലം കാദംബരിയില്‍ പരേതനായ പുത്തന്‍ വീട്ടില്‍ പത്മനാഭന്‍ നായരുടെ ഭാര്യയാണ്.

കന്മദം, പട്ടാഭിഷേകം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കന്മദത്തിലെ മുത്തശ്ശി പ്രേക്ഷകരുടെ ഇഷ്ടം നേടിയ കഥാപാത്രം ആയിരുന്നു. കന്മദം എന്ന ചിത്രത്തിലെ മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തില്‍ മോഹന്‍ലാലിനൊപ്പം ചെറിയ നൃത്തച്ചുവടുകളുമായി എത്തിയ മുത്തശ്ശി ഏറെ പ്രേക്ഷക ശ്രദ്ധയേറെ നേടുകയായിരുന്നു

സിനിമയില്‍ മോഹന്‍ലാലിനും മഞ്ജു വാര്യര്‍ക്കും ലാലിനുമൊപ്പം മുത്തശ്ശി നിറഞ്ഞു നിന്നു. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസിന്റെ കണ്ടെത്തലായിരുന്നു ആ മുത്തശ്ശി. സിനിമയ്ക്ക് അനുയോജ്യരായ മുത്തശ്ശിമാരെ തേടിയുള്ള ലോഹിതദാസിന്റെ യാത്ര തത്തമംഗലത്താണ് അവസാനിച്ചത്. അവിടെ നിന്നാണ് ശാരദാ നേത്യാര്‍ എന്നു പേരുള്ള ശാരദ നായര്‍ എന്ന മുത്തശ്ശിയെ കിട്ടിയത്.അക്കാലത്ത് മുത്തശ്ശിക്കൊ കുടുംബത്തിനോ സിനിമയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. ലോഹിതദാസ് ആദ്യം കഥ പറയുമ്‌ബോള്‍ അഭിനയിക്കാന്‍ വിസമ്മതിച്ചിരുന്നു മുത്തശ്ശി,. പിന്നീട്, ആ മോഹന്‍ലാല്‍ ആണ് നായകന്‍ എന്നറിഞ്ഞതോടെ സമ്മതം അറിയിക്കുകയായിരുന്നു

99-ൽ അനിൽ ബാബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജയറാം ചിത്രം പട്ടാഭിഷേകത്തിലും മുത്തശ്ശി വേഷത്തിലെത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു

More in Malayalam

Trending

Recent

To Top