Malayalam
രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി!
രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി!
സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ്.ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു.
നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിൻ രഞ്ജി പണിക്കർ, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കും നിഖിൽ ചുവടുവച്ചിരുന്നു. കിരണ്‍ ജി. നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹൈദരാലിയായി നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍ വേഷമിട്ടിരുന്നു. ഹൈദരാലിയുടെ യുവത്വം മകന് നിഖില്‍ രഞ്ജി പണിക്കര്‍ അവതരിപ്പിച്ചത്.
about renjipanikkar
