Malayalam
എന്തും വിളിച്ചു പറയരുത്; വീണ്ടും മാല പാർവതിയുടെ മെസേജ്, സീമയ്ക്ക് സപ്പോർട്ടുമായി ആരാധകർ!
എന്തും വിളിച്ചു പറയരുത്; വീണ്ടും മാല പാർവതിയുടെ മെസേജ്, സീമയ്ക്ക് സപ്പോർട്ടുമായി ആരാധകർ!
മാലാ പാര്‍വതിയുടെ ചാറ്റ് വീണ്ടും പുറത്തുവിട്ട് രംഗത്ത് വന്നിരിക്കുകയാണ് സീമ വിനീത്.
സീമ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്ന തരത്തിലാണ് മാലാ പാര്‍വതി വിവിധ ഗ്രൂപുകളില്‍വോയ്‌സ് മെസേജ് അയച്ചത്. ഇത് വ്യാപകമായി പ്രചരിക്കുകയും സീമ ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മാലാ പാര്‍വതിയുടെ വാട്സാപ്പ് മെസേജ് തന്നെ പുറത്തു വിട്ടിരിക്കുകയാണ് സീമ വിനീത്.
സീമ വിനീതിന്റെ ഫേസ്ബുക് കുറിപ്പ്..
ഇതുമായി ബന്ധപ്പെട്ടു ഒരു പോസ്റ്റും ആവർത്തിക്കില്ല എന്ന് തീരുമാനിച്ചതായിരുന്നു പലരും പലേടത്തും സംസാരിച്ചു കണ്ട് അതുകൊണ്ട് മാത്രം ഒരു തവണ കൂടി ജീവിതത്തിൽ ഒരു സ്ത്രീയും കേൾക്കാൻ ആഹ്രഹിക്കാത്ത തരത്തിൽ ആണ് എന്നെ മോശക്കാരി ആക്കിയത്. ഞാൻ ആരുടേയും പണം മോഹിക്കാനോ തട്ടിയെടുക്കാനോ ശ്രമിച്ചിട്ടില്ല ഒരു വ്യക്തിക്ക് നേരെ വിജയിക്കാൻ വേണ്ടി എന്തും വിളിച്ചു പറയരുത്. ഇനി മേലിൽ ദയവു ചെയ്തു ആരോ ഏതോ ഗ്രുപ്പിൽ നഷ്ടപരിഹാരത്തിനു ചർച്ച നടത്തിയതിൽ എന്നെ തിരുകി കയറ്റി അങ്ങിനെയും വേദനിപ്പിച്ചു. പലരുടെയും തെറ്റിദ്ധാരണ ഇതുകൊണ്ടും മാറിയില്ലേങ്കിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല okay..
അപ്പോൾ എന്റെ മേൽ ആരോപണം നടത്തിയതൊക്കെ തോന്നലുകൾമാത്രം.എത്ര എളുപ്പത്തിൽ പറഞ്ഞു കഴിഞ്ഞു എനിക്ക് തോന്നി അപ്പോൾ ഞാൻ പറഞ്ഞു നീ ബ്ലാക്ക് മെയിൽ ചെയ്യുവാ എന്ന് നീ പണം തട്ടുവാൻ വേണ്ടി ആണെന്ന്… ഒരു സ്ത്രീ കേൾകുന്നതിലും അനുഭവിക്കുന്നതിലും കൂടുതൽ ആയിരുന്നു എനിക്കെതിരെ ആ വ്യജ പ്രജരണം ഹോ സമ്മതിക്കണം.ആരെയും വേദനിപ്പിക്കാൻ അല്ല ഞാൻ ഇതു ഇവിടെ പോസ്റ്റ് ചെയ്യുന്നത് ഇനി മേലിൽ ആരും വേദനിക്കാതിരിക്കാൻ ആണ് ക്ഷെമിക്കണം പല മഞ്ഞ പത്രങ്ങളും വളച്ചൊടിച്ചു മറ്റൊരു തരത്തിൽ എന്നെ അധിക്ഷേപിക്കുന്നത് കണ്ടു……
about seema vineeth