Social Media
പക്കാ ചാപ്ലിന്‍ സ്റ്റൈലിൽ രൺവീർ സിങ്; എൻറെ ബ്രോണ്‍സര്‍ ബോട്ടില്‍ കാലിയാക്കിയല്ലേ എന്ന് ദീപിക!
പക്കാ ചാപ്ലിന്‍ സ്റ്റൈലിൽ രൺവീർ സിങ്; എൻറെ ബ്രോണ്‍സര്‍ ബോട്ടില്‍ കാലിയാക്കിയല്ലേ എന്ന് ദീപിക!
By
ബോളിവുഡിൻറെ പ്രിയങ്കരനാണ് രൺവീർ സിങ്.താരത്തിൻറെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരത്തിന്റേതായ വാർത്തകളും വളരെ പെട്ടന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.ഇപ്പോഴിതാ താരം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍, ഫാഷന്‍ കിങ്ങ് തുടങ്ങിയ വിശേഷണങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് രണ്‍വീര്‍ സിങ്. ബോളിവുഡിലെ ഫാഷന്‍ കിങ്ങാണ് നടന്‍ രണ്‍വീര്‍ സിങ്.
വ്യത്യസ്തമായ സ്റ്റൈലില്‍ എത്തി ആരാധകരെ ആവേശത്തിലാക്കാന്‍ എന്നും താരം ശ്രമിക്കാറുണ്ട്. എല്ലെ ബ്യൂട്ടി അവാര്‍ഡ്‌സിലും വ്യത്യസ്തനായാണ് താരം എത്തിയത്. ചാര്‍ലി ചാപ്ലിന്‍ സ്റ്റൈലിലാണ് താരം റെഡ് കാര്‍പ്പറ്റില്‍ വന്നു നിന്നത്. ബ്ലാക്ക് സ്യൂട്ടും പ്രിന്റഡ് ഷര്‍ട്ടുമായിരുന്നു വേഷം. ഒപ്പം കൈയില്‍ ഒരു വടിയും തലയില്‍ തൊപ്പിയും ആയതോടെ പക്കാ ചാപ്ലിന്‍ സ്റ്റൈല്‍ ആയി.
ഈ ചിത്രം താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. നെഞ്ച് പുറത്തുകാണുന്ന രീതിയിലായിരുന്നു പോസിങ്. ഇതിന് ദീപിക പദുക്കോണ്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാകുന്നത്. ബ്രോണ്‍സര്‍ മുഴുവന്‍ നെഞ്ചില്‍ തേച്ച് ബോട്ടില്‍ കാലിയാക്കുന്നതിന് മുന്‍പ് തന്നോട് ചോദിച്ചൂടെ എന്നാണ് ദീപികയുടെ കമന്റ്.
ആരാധകരും താരത്തിന്റെ സ്റ്റൈല്‍ ഏറ്റെടുത്തു. ഡ്രസ് അച്ഛന്റെ ആണോ എന്നാണ് ചിലരുടെ കമന്റ്. മെറ്റ് ഗാലയ്ക്ക് ചേര്‍ന്ന വേഷമെന്നാണ് ചിലരുടെ കമന്റ്. കപില്‍ദേവിന്റെ ജീവിതം പറയുന്ന 83 യാണ് രണ്‍വീറിന്റെ പുതിയ ചിത്രം.
about ranveer singh new style