Malayalam
റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു!
റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു!
ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരാകുന്നു. രണ്ടു വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്.ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോളാണ് അത് യാഥാർഥ്യമാകുന്നത്. ഡിസംബര്‍ മാസത്തില്‍ വിവാഹിതരാകുമെന്ന് ഓപ്പണ്‍ മാഗസിനില്‍ സിനിമാ നിരൂപകന് രാജീവ് മസന്ദ് വ്യക്തമാക്കി.
ആലിലയും റണ്‍ബീറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ റിലീസിന് ശേഷമായിരിക്കും വിവാഹം. ആര്യന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 4 ന് പുറത്തിറങ്ങും. നടി സോനം കപൂറിന്റെ വിവാഹവിരുന്നിന് ശേഷമാണ് റണ്‍ബീറും ആലിയയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വിരുന്നിന് ഇവര്‍ ഒരുമിച്ചെത്തിയത് ജനശ്രദ്ധ നേടിയിരുന്നു. ആലിലയുടെ പിതാവ് മഹേഷ് ഭട്ട് ഇക്കാര്യം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
ABOUT RANBEER ALIYA MARRIAGE
