Connect with us

നടൻ രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്!

Tamil

നടൻ രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്!

നടൻ രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്ക്!

നടൻ രജനികാന്ത് ഏപ്രിൽ മുതൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് റിപ്പോർട്ടുകൾ. ഏപ്രിലിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. രജനി മക്കൾ മൻട്രത്തിലെ പ്രവർത്തകരാണ് സൂചന നൽകുന്നത്.

സംഘ്പരിവാർ തത്പരനായ രജനികാന്ത് തന്റെ പാർട്ടിക്ക് ബിജെപിയുമായി ബന്ധമുണ്ടാകുമോയെന്ന കാര്യത്തിലോ പാർട്ടിയുടെ പേരിനെ കുറിച്ചോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആർ എസ് എസ് നേതാവ് ഗുരുമൂർത്തിയുമായുള്ള അടുത്ത ബന്ധം ബിജെപിയുമായി സഖ്യത്തിലേർപ്പെടാനാകും സാധ്യത കൽപ്പിക്കുന്നത്.

അടുത്ത വർഷം തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗൗരവത്തോടെയാണ് രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ മറ്റ് രാഷ്ട്രീയ പാർട്ടികൾ കാണുന്നത്.’

about rajanikanth

More in Tamil

Trending