Tamil
സമന്‍സ് അയച്ചില്ല, ഹാജരാകാമെന്ന് പറഞ്ഞിട്ട് അനുവദിച്ചില്ല;വിജയ്‌യെ കൊണ്ടുപോയത് സിനിമ സ്റ്റൈലിൽ!
സമന്‍സ് അയച്ചില്ല, ഹാജരാകാമെന്ന് പറഞ്ഞിട്ട് അനുവദിച്ചില്ല;വിജയ്‌യെ കൊണ്ടുപോയത് സിനിമ സ്റ്റൈലിൽ!
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത നടനെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ആരാധകർ ഒന്നടങ്കം പ്രതിയകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.സമന്‍സ് അയച്ച് വിളിപ്പിക്കാതെ, ഹാജരാകാമെന്ന് പറഞ്ഞിട്ടും അതിന് അനുവദിക്കാതെ ലൊക്കേഷനില്‍ നിന്ന് അധികൃതരുടെ കാറില്‍ കയറ്റി കൊണ്ടുപോയി ചോദ്യം ചെയ്യുന്ന നടപടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചതിനാലാണെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.
എവിടെയാണ് വിജയ്, എന്താണ് താരത്തിനെതിരായ കുറ്റങ്ങളെന്നുമുള്ള ചോദ്യങ്ങളും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമാണ് ഇപ്പോൾ ആരാധകർ ഉന്നയിക്കുന്നത്.ബിഗിലില്‍ കൈപറ്റിയ പ്രതിഫലക്കണക്കുകളില്‍ സംശയുമുണ്ടെന്നാരോപിച്ചാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നര മണിയോടെ വിജയെ കസ്റ്റഡിയിലെടുത്തത്.
ബിഗില്‍ എന്ന ചിത്രം നേടിയ 180 കോടി രൂപയില്‍ സിംഹഭാഗവും ശമ്ബളമെന്ന നിലയില്‍ വിജയ്ക്ക് ലഭിച്ചെന്നും നികുതിവെട്ടിപ്പ് നടന്നെന്നുമുളള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ആരാധകര്‍ തയ്യാറല്ല.
എന്നാൽ ആരാധകര്‍ സംയമനം പാലിക്കണമെന്നാണ് ഫാന്‍സ് അസോസിയേഷൻ നിര്‍ദേശം നല്കിയിരിക്കുന്നത്. സാമുഹിക മാധ്യമങ്ങളിലൂടെ താരത്തിനായുളള പ്രചാരണം ആരാധകര്‍ ആരംഭിച്ചു. ട്വിറ്ററിലും ഫേസ്ബുക്കിലും വിജയ്ക്കായുളള നിരവധി ഹാഷ് ടാഗുകള്‍ ട്രെന്‍ഡിങ്ങാണ്. വി സ്റ്റാന്‍ഡ് വിത്ത് വിജയ്, ദളപതി എന്നി ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്. ഉറക്കമില്ലാത്ത ഒരു രാത്രി, ഒരാള്‍ക്കായി ലക്ഷക്കണക്കിന് പേരുടെ വികാരങ്ങള്‍ എന്ന കുറിപ്പാണ് വിജയ് ഫാന്‍സ് ഔദ്യോഗിക പേജില്‍ പങ്കുവെച്ചത്.
അസി. കമ്മീഷണര്‍ കൃഷ്ണകാന്തിന്റെ നേതൃത്വത്തില്‍ ആറംഗസംഘമാണ് വിജയ്‌യെ കസ്റ്റഡിയില്‍ എടുക്കാന്‍ ഇന്നലെ മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിയത്. നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റില്‍ നടക്കുന്ന ഷൂട്ടിങ് പൂര്‍ത്തിയാക്കി ഹാജരാവാമെന്ന് വിജയ് അധികൃതരെ അറിയിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥ സംഘം വന്ന ഇന്നോവ കാറില്‍ കയറ്റിക്കൊണ്ട് പോകുകയായിരുന്നു. സംഭവം സെറ്റില്‍ പരിഭ്രാന്തി പടര്‍ത്തിയതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. ചോദ്യം ചെയ്യല്‍ ഇപ്പോള്‍ പതിനെട്ടാം മണിക്കൂറിലേക്ക് കടന്നിരിക്കുകയാണ്. ചെന്നൈ പനയൂരിലെ വീട്ടിലാണ് ആദായനികുതി വകുപ്പിന്റെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. നാല് ഉദ്യോഗസ്ഥര്‍ കൂടി വിജയ്‌യുടെ വീട്ടില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പനയൂരിലെ വീടിന് പുറമെ ശാലിഗ്രാമിലെ വീട്ടിലും ഇന്നലെ പരിശോധന നടന്നിരുന്നു.
about vijay issue
