Malayalam Breaking News
3 മാസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്താൽ നല്ലതാണ്;പൂര്‍ണിമയുടെ ഫാഷൻ രഹസ്യം ഇതാണ്;വെളിപ്പെടുത്തലുമായി താരം!
3 മാസം കൂടുമ്പോള്‍ ഇങ്ങനെ ചെയ്താൽ നല്ലതാണ്;പൂര്‍ണിമയുടെ ഫാഷൻ രഹസ്യം ഇതാണ്;വെളിപ്പെടുത്തലുമായി താരം!
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് പൂർണിമ ഇന്ദ്രജിത്.ഒരുകാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന പൂർണിമ നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു.എന്നാൽ പിന്നീട് ടെലിവിഷൻ അവതാരകായി താരം സ്ക്രീനിൽ എത്തി.മാത്രമല്ല സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ് ഇപ്പോൾ പൂർണിമ.താരം പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വലിയ പിന്തുണയാണ് ആരാധകർ നൽകുന്നതും.പൂർണിമയുടെ പുതിയ ഫാഷൻ പരീക്ഷങ്ങളൊക്കെത്തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയുമാണ്.അഭിനയത്തില്‍ നിന്നുള്ള ഇടവേളയില്‍ താരം ശ്രദ്ധ കേന്ദ്രീകരിച്ചത് ഫാഷനിലായിരുന്നു. ഭര്‍ത്താവും കുടുംബവും ഈ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. പ്രാണയെന്ന ബോട്ടീക്കിന്റെ തുടക്കം അങ്ങനെയായിരുന്നു. ഇന്നിപ്പോള്‍ സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ പ്രാണയുടെ ഉപഭോക്താക്കളാണ്. പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം തിളങ്ങണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം പൂര്‍ണിമയുടെ അരികിലേക്ക് എത്താറുണ്ട്.
സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്ക്കുമൊക്കെയായും താരം വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ പങ്കുവെക്കുന്ന വിശേഷങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഫാഷനിലെ ട്രെന്‍ഡുകളെക്കുറിച്ചും കുടുംബത്തിലെ സന്തോഷങ്ങളെക്കുറിച്ചുമൊക്കെയാണ് താരം വാചാലയാവാറുള്ളത്. നിമിഷനേരം കൊണ്ടാണ് പൂര്‍ണിയുടെ പോസ്റ്റുകള്‍ ശ്രദ്ധേയമായി മാറുന്നത്. മൂത്തോന്റെ മുംബൈ സ്ക്രീനിംഗിനിടയില്‍ ഗീതു മോഹന്‍ദാസ് അണിഞ്ഞ വസ്ത്രം തുന്നിയത് പൂര്‍ണിമയായിരുന്നു. മഞ്ജു വാര്യര്ക്കായും താരം വസ്ത്രം ഡിസൈന്‍ ചെയ്തിരുന്നു. താരത്തിന് നന്ദി അറിയിച്ചായിരുന്നു ഗീതുവും മഞ്ജുവും എത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
കുട്ടിക്കാലം മുതല്‍ത്തന്നെ നിറങ്ങളോടും ഡിസൈനിംഗിനോടുമൊക്കെ താല്പര്യമുണ്ടായിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. എങ്ങനെയാണ് വ്യത്യസ്തയാവുന്നതെന്നതിന് പിന്നിലെ രഹസ്യങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് പൂര്‍ണിമ ഇപ്പോള്‍. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു ഇതേക്കുറിച്ച് വ്യക്തമാക്കിയത്. താരത്തിന്റെ ചിത്രങ്ങള്‍ കാണുമ്പോഴെല്ലാം ആരാധകര്‍ തന്നെ ഈ രഹസ്യത്തെക്കുറിച്ച് ചോദിക്കാറുണ്ട്.
ഫാഷനോട് അടങ്ങാത്ത താല്പര്യമാണുള്ളത്. നല്ലതോ ചീത്തയോ എന്ന കാര്യം ഫാഷനില്‍ ഇല്ല. സീസണനുസരിച്ച് കളര്മാറുന്നതിനോടും താല്പര്യമില്ല. നമുക്ക് യോജിക്കുന്നുണ്ടോ ആ വസ്ത്രമെന്ന കാര്യത്തെക്കുറിച്ചാണ് എപ്പോഴും ചിന്തിക്കാറുള്ളത്. നമുക്ക് ഇണങ്ങുന്നതാണെങ്കില്‍ അത് തന്നെയാണ് ട്രെന്‍ഡ്. അതല്ലാതെ ഇതിന് മറ്റ് ഘടകങ്ങളൊന്നുമില്ല. താന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് അധികം ചി്ന്തിക്കാറില്ലെന്നും താരം പറയുന്നു.
വിപണിയിലെ ആയാലും ലോകത്തിലെ ആയാലും പുതുപുത്തന്‍ ഫാഷനെക്കുറിച്ചുള്ള വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാവുന്ന കാലമാണിത്. ഡിസൈനിംഗിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാം. കുറച്ച് കഷ്ടപ്പെട്ടാല്‍ ആര്‍ക്കും സ്വന്തമായ സ്റ്റൈല്‍ ഉണ്ടാക്കാനാവും. ആഗ്രഹിക്കുന്ന രീതിയില്‍ത്തന്നെ അത് ഡിസൈന്‍ ചെയ്യാന്‍ കഴിയും. വസ്ത്രധാരണം നമ്മുടെ വ്യക്തിത്വത്തെക്കൂടി ബാധിക്കുന്നതാണ്.
വ്യത്യസ്തത ങ്ങെനെയൊക്കെ കൊണ്ടുവരാന്‍ കഴിയുമെന്നതിനെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. കുറച്ച് ഡ്രസ്സുകള്‍ ഉപയോഗിച്ച് ചെയ്യുകയാണെങ്കിലും മിക്സ് ആന്‍ഡ് മാച്ച് തിരഞ്ഞെടുക്കാനാവും. 3 മാസം കൂടുമ്പോള്‍ വാര്‍ഡ്രോബ് റീസൈക്കിള്‍ ചെയ്യാറുണ്ട്. ഇങ്ങനെ മാറ്റുന്ന ഡ്രസുകള്‍ മിസ്ക് ആന്‍ഡ് മാച്ചിനാണ് പിന്നീട് ഉപയോഗിക്കാറുള്ളത്. നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട വസ്ത്രങ്ങള്‍ ഏതാണെന്നും താരം പറഞ്ഞിരുന്നു.
സ്ട്രീറ്റ് ഷോപ്പിംഗ് ഏറെ ഇഷ്ടപ്പെടുന്നയാണ് പൂര്‍ണിമ. ഡല്‍ഹിയിലും ഹൈദരാബാദിലും ജോധ്പൂരിലുമൊക്കെ പോവുമ്പോള്‍ ഇത്തരത്തിലുള്ള ഷോപ്പിംഗും നടത്താറുണ്ട്. പോവുന്നതിന് മുന്‍പ് ഒരു ലിസ്റ്റ് തയ്യാറാക്കിയാല്‍ നല്ലതാണ്. അതില്‍പ്പെടാത്ത ഏതേലും സംഭവം വാങ്ങുകയാണെങ്കില്‍ അതിനുള്ള ബജറ്റ് ഉണ്ടോയെന്ന് പരിശോധിക്കണം. അങ്ങനെയല്ലെങ്കില്‍ പിന്നീട് അതുപയോഗിക്കുമ്പോള്‍ മനസ്സിലേക്ക് ആദ്യം വരുന്നത് അതായിരിക്കും.
about poornima indrajith
