Connect with us

വിലയൊന്ന് കുറച്ച് കാണിച്ചതെയുള്ളൂ, വേറെയൊന്നും ചെയ്തില്ല; ഒടുവിൽ താരത്തിന് പണി കിട്ടി!

Malayalam Breaking News

വിലയൊന്ന് കുറച്ച് കാണിച്ചതെയുള്ളൂ, വേറെയൊന്നും ചെയ്തില്ല; ഒടുവിൽ താരത്തിന് പണി കിട്ടി!

വിലയൊന്ന് കുറച്ച് കാണിച്ചതെയുള്ളൂ, വേറെയൊന്നും ചെയ്തില്ല; ഒടുവിൽ താരത്തിന് പണി കിട്ടി!

നടൻ പൃഥ്വിരാജ് കാറിന്റെ വിലയൊന്ന് കുറച്ചു കാണിച്ചു. ഒടുവിൽ പണിയും കിട്ടി . താരത്തിന്റെ കാറിന്റെ രജിസ്ട്രേഷന്‍ സര്‍ക്കാര്‍ തടഞ്ഞിരിക്കുകയാണ്. കാറിന്റെ രജിസ്ട്രേഷനു വേണ്ടി ഡീലര്‍ എറണാകുളം ആർടി ഓഫിസിൽ ഓൺലൈനിൽ അപേക്ഷ നൽകിയിരുന്നു.

എന്നാൽ അതിനൊപ്പം കാറിന്റെ വില 1.34 കോടി രൂപയാണ് കൊടുത്തിരിക്കുന്നത് . എന്നാൽ വാഹനത്തിന്റെ യഥാർഥ വിലയാകട്ടെ 1.64 കോടി. ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ആണ് കൃത്യമായ വില മനസ്സിലായത് . കാറിന്റെ വില കുറച്ചു കാണിച്ചാണ് റോഡ് നികുതിയും അടച്ചിരിക്കുന്നത് .

എന്നാല്‍ 30 ലക്ഷം രൂപ ‘സെലിബ്രിറ്റി ഡിസ്കൗണ്ട്’ ഇനത്തിൽ വില കുറച്ചു നൽകിയതാണെന്നാണ് ഡീലര്‍ പറയുന്നത്.ആഡംബര കാറുകൾക്കു യഥാർഥ വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം. വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ ഒമ്പത് ലക്ഷത്തോളം രൂപ അടയ്ക്കണമെന്നാണ് മോട്ടർ വാഹന വകുപ്പ് പറയുന്നത്.

Prithviraj Sukumaran

More in Malayalam Breaking News

Trending

Recent

To Top