Malayalam
അമ്മയാകാൻ പോകുന്നതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി! വീഡിയോ പങ്കുവച്ച് ശ്രീനിഷ്!
അമ്മയാകാൻ പോകുന്നതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി! വീഡിയോ പങ്കുവച്ച് ശ്രീനിഷ്!
ആരാധകര്‍ ഏറെ ആരാധിച്ച പ്രണയജോഡിയായ ശ്രീനിഷിന്റെയും പേളി മാണിയുടേയും ജീവിതത്തിലേക്ക് പുതിയൊരാൾ കൂടി വരുന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. പേളിയാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി പങ്ക് വച്ചത്. തന്റെ വയറു കാണിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത പേളി പുറത്തു വിട്ടത്. രണ്ട് വര്‍ഷം മുമ്പ് ഞങ്ങള്‍ പ്രൊപ്പോസ് ചെയ്തു. ഇന്ന് അവന്റെ ഒരംശം എന്നില്‍ വളരുന്നു എന്നായിരുന്നു പേളി സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടത്.
ഇപ്പോഴിതാ ഗര്‍ഭിണിയായ തന്‍റെ ഭാര്യയുടെ ഭക്ഷണക്കൊതിയുടെ രസകരമായൊരു വീഡിയോ ആണ് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഞായറാഴ്ച ദിവസം രാത്രിയിൽ പേളി തന്‍റെ ഇഷ്‌ടവിഭവങ്ങളായ ഫ്രഞ്ച് ഫ്രൈസും ഫ്രൂട്ട് ഡ്രിങ്ക്സും ഒക്കെ കഴിക്കുന്ന വീഡിയോ ഫുഡ് മുഖ്യം ബിഗിലേ എന്ന് എഴുതിക്കൊണ്ട് ശ്രീനിഷ് പങ്കുവെച്ചിരിക്കുന്നത്.
പശ്ചാത്തലത്തിൽ നാനും റൗഡിതാൻ എന്ന സിനിമയിലെ അടി ഏഴ് ജന്മം ആണാലും നീ ഇല്ലാമ നാ ഇല്ലേടി, തങ്കമേ ഉന്നത്താൻ തേടി വന്തേൻ നാനേ…എന്ന പാട്ടുമുണ്ട്. പേളി അറിയാതെയാണ് ശ്രീനിഷ് വീഡിയോ പകര്‍ത്തിയിരിക്കുന്നതെന്നാണ് വീഡിയോയിൽ നിന്ന് മനസ്സിലാകുന്നത്. 2019 മെയ് അഞ്ചിനാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. ടെലിവിഷന്‍ അവതാരകയായി ശ്രദ്ധ നേടിയ പേളി സിനിമകളുടേയും ഭാഗമായിട്ടുണ്ട്. ശ്രീനിഷ് നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുള്ളയാളാണ്.
about pearle sreenish
