Malayalam
ശ്രീ ലക്ഷ്മിക്ക് പിടിവീണു.. ഇനി ഭാഗ്യലക്ഷ്മിയും,ദിയ സനയും ..അതും ഉടൻ ഉണ്ടാകും ..പണി പാലും വെള്ളത്തിൽ കിട്ടി!
ശ്രീ ലക്ഷ്മിക്ക് പിടിവീണു.. ഇനി ഭാഗ്യലക്ഷ്മിയും,ദിയ സനയും ..അതും ഉടൻ ഉണ്ടാകും ..പണി പാലും വെള്ളത്തിൽ കിട്ടി!
അശ്ലീല വീഡിയോ പ്രചരിപ്പിച്ച പൊട്ടനെ വീട്ടില്‍ കയറി തല്ലിയ ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കുമെതിരെ 7 വര്‍ഷം ജയിലില്‍ കിടക്കാന്‍ കഴിയുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. അതേസമയം 5 വര്‍ഷം ജയിലില്‍ കിടക്കാവുന്ന കേസെടുത്ത വിജയ് പി നായരെ കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ അതിക്രമിച്ച് കയറിയ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക് അറസ്റ്റ് മണത്തു.
യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ കൈയേറ്റം ചെയ്തതിന്റെ പേരില്‍ അറസ്റ്റുചെയ്യുകയാണെങ്കില്‍ അഭിമാനത്തോടെ ജയിലിലേക്ക് പോകുമെന്നാണ് പൊട്ടിക്കരഞ്ഞ് കൊണ്ട് ഭാഗ്യലക്ഷ്മിയും ദിയ സനയും ലൈവായി പറഞ്ഞത്. കേരളത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി രക്തസാക്ഷിയാകാന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഇതൊക്കെ ചാനല്‍ ചര്‍ച്ചകളില്‍ കയ്യടി കിട്ടാന്‍ പറയാന്‍ കൊള്ളാമെങ്കിലും അത്ര സുഖമുള്ള കാര്യമല്ല. മാത്രമല്ല മുവർക്കുമെതിരെ മനുഷ്യാവകാശ കംമീഷനും സ്വരം കടുപ്പിച്ചതോടെ ആകെ പെട്ട അവസ്ഥയിലാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും.ഉടൻ ജയിലിലാകും എന്ന ഭയം ഇവർക്കുണ്ട്.
എന്നാൽ ഇതിനിടയിൽ മറ്റൊരു വാർത്തകൂടി പുറത്തുവരുകയാണ്.കൂട്ടത്തിലെ ഫെമിനിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിനെ പൂട്ടാനൊരുങ്ങുകയാണ് സോഷ്യൽ മീഡിയ. ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കലിനെതിരെ പരാതി ഉയർന്നിരിക്കുകയാണ്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കണം എന്നാണ് ആവശ്യം. ശ്രീലക്ഷ്മി അറക്കലിനെതിരെ സൈബര്‍ ക്രൈം കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതി. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ മെന്‍സ് റൈറ്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് വേണ്ടി അഡ്വ. നെയ്യാറ്റിന്‍കര. പി. നാഗരാജാണ് ഹര്‍ജി നല്‍കിയത്.
തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന്‍ ഡിവൈഎസ്പി ക്കാണ് പരാതി നല്‍കിയത്. ഫെമിനിസ്റ്റുകള്‍ക്ക് സര്‍ക്കാരിലും ആഭ്യന്തര വകുപ്പിലും ഉള്ള സ്വാധീനം മൂലം, കോഗ് നൈസബിള്‍ കുറ്റകൃത്യം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കണമെന്ന സൂപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം സൈബര്‍ പൊലീസ് പാലിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. ശ്രീലക്ഷ്മി അറയ്ക്കല്‍ വിവിധ യൂടൂബ് ചാനലിലൂടെ ഭാരതത്തിന്റെയും കേരളത്തിന്റെയും സംസ്‌ക്കാരത്തിനെതിരായും ,പവിത്രമായ വൈവാഹിക ജീവിതത്തിന് വിരുദ്ധമായയും, പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പ്രോത്സാഹിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
എന്തായാലും ഫേസ്ബുക്കിൽ പോസ്റ്റിട്ട് വിറപ്പിച്ചുകൊണ്ടിരുന്ന പെൺപുലി ശ്രീലക്ഷ്മി അറയ്ക്കൽ അടിപതറി വീഴാൻ പോകുകയാണ്.പതിവായി ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാറുണ്ട്.അതിൽ ഒട്ടുമിക്കതും പൊതുസമൂഹത്തിന് അരോചകമാകുന്ന രീതിയിലുള്ളതായിരുന്നു.സമൂഹത്തിലെ ചിന്താഗതി മാറ്റണം എന്ന ലക്ഷ്യത്തിൽ ഇടുന്നു എന്ന സ്വയം വാദിക്കുമ്പോൾ അത് സമൂഹത്തിന് മോശമായ സന്ദേശമാണ് നൽകുന്നത് എന്ന് ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചിരുന്നു.എന്നാൽ ഇതൊന്നും വകവെക്കാതെയാണ് ശ്രീലക്ഷ്മി പോസ്റ്റുകൽ പങ്കുവെച്ചിരുന്നത്.വളരെ രൂക്ഷമായ വിമർശനങ്ങൾ പോലും ശ്രീലെക്ഷ്മിക്കെതിരെ പലരും ഉന്നയിച്ചിരുന്നു.എന്നാൽ ഇതിനൊന്നും യാതൊരു വിലയും ശ്രീലക്ഷി അറക്കൽ നൽകിയിരുന്നില്ല.എന്നാൽ ഇതിനെ ഒന്നും കൂസാതെ മുന്നോട്ട് പോയ ശ്രീലക്ഷ്മി ഇപ്പോൾ പെട്ടിരിക്കുകയാണ്.ഇനി ഭാഗ്യലക്ഷ്മിയും ദിനസനയുമാണ് ബാക്കിയുള്ളത്.
വിജയിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. ഇതു വിവാദമായപ്പോള്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിരുന്നു. ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിനു ദിയ സന, ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം തമ്പാനൂര്‍ പൊലീസും കേസെടുത്തിട്ടുണ്ട്. തങ്ങള്‍ക്കെതിരെ വലിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനാല്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും ചാനല്‍ ചര്‍ച്ചയില്‍ പൊട്ടിക്കരഞ്ഞിരുന്നു.
അതേസമയം ഈ സംഭവത്തിന് ശേഷം ഭാഗ്യലക്ഷ്മിയുടെ കണ്ണുകള്‍ നിറഞ്ഞു. അത് സങ്കടം കൊണ്ടല്ല, സന്തോഷം കൊണ്ട്. അങ്ങനെ ഇതിന് ശേഷം ആദ്യമായി ഭാഗ്യലക്ഷ്മി ചിരിച്ചത് ഇന്നലെയാണ്. തങ്ങളെ അപമാനിച്ച വിജയ് പി നായരെ അകത്താക്കിയത് ഒരു കാര്യം. പക്ഷെ ഈ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം എന്തെന്ന് വ്യക്തമല്ലായിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പോലും നിയമം കയ്യിലെടുക്കാന്‍ പാടില്ലെന്ന വ്യക്തമായ സൂചന നല്‍കി. ഇതോടെ അറസ്റ്റ് മണത്തിരുന്നു. ഇതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യത്തിന്റെ വഴിയും നോക്കിയിരുന്നു.
എന്നാല്‍ പത്രക്കാര്‍ മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കാനായി ഭാഗ്യലക്ഷ്മി അടിച്ച അടി സര്‍ക്കാരിനുള്ള അടി എന്നാണല്ലോ പറയുന്നതെന്നായി. എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ വളരെ സംയമനും പാലിച്ച് സ്ത്രീകളെ സംരക്ഷിക്കുന്ന സര്‍ക്കാരാണെന്ന് സംശയമില്ലാതെ വ്യക്തമാക്കി. ഇത് ലൈവായി കണ്ടതോടെ ഭാഗ്യലക്ഷ്മിക്ക് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. അതവരുടെ വാക്കുകളിലും വ്യക്തമാണ്.
about sreelekshmi arackal