Social Media
അപ്പെക്സ് അള്‍ട്ടിമ ഷോപ്പില്‍ പോവാമോ?ചൊറിയാൻ വന്ന പ്രേക്ഷകനെ വായടപ്പിച്ച് പേളി മാണി!
അപ്പെക്സ് അള്‍ട്ടിമ ഷോപ്പില്‍ പോവാമോ?ചൊറിയാൻ വന്ന പ്രേക്ഷകനെ വായടപ്പിച്ച് പേളി മാണി!
മിനിസ്‌ക്രീനിൽ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും തിളങ്ങാൻ ഒരുങ്ങുകയാണ് പേളി മാണി.മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമായ പേളി നടിയായും അവതാരികയായും നിറഞ്ഞുനിൽക്കുകയാണ്.നടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കളെ കണ്ടുമുട്ടിയതിനെക്കുറിച്ചും അവര്‍ക്കൊപ്പം ഷോപ്പിംഗിന് പോയതിനെക്കുറിച്ചുമൊക്കെയുള്ള സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. അതീവ സന്തോഷത്തോടെ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും പേളി പോസ്റ്റ് ചെയ്തിരുന്നു.
ഞങ്ങൾക്ക് 10 കിലോ മേക്കപ്പ് ഉണ്ട്, കാരണം മേക്കപ്പ് ഒരു കലയാണ് മാത്രമല്ല ഇത് ഞങ്ങളുടെ വല്ലപ്പോഴുമുള്ള മേക്കപ്പ് ഷോപ്പിംഗ് ദിവസമായിരുന്നു! ഞങ്ങളുടെ മുഖത്തേക്ക് അടിക്കാൻ സാധ്യതയുള്ള എല്ലാ മേക്കപ്പ് ഉൽപ്പന്നങ്ങളും ഞങ്ങൾ പരീക്ഷിച്ചുവെന്നും പേളി കുറിച്ചിട്ടുണ്ട്. അടുത്ത തവണ അപ്പെക്സ് അള്‍ട്ടിമ ഷോപ്പില്‍ പോവാമോയെന്നായിരുന്നു ഒരാളുടെ ചോദ്യം. അടുത്ത തവണ മെന്‍റല്‍ ഹോസ്പിറ്റലില്‍ പോവാനാണ് പ്ലാനെന്നും നിങ്ങള്‍ക്കും ഈ ഉപദേശം തരുന്നുവെന്നുമായിരുന്നു പേളിയുടെ മറുപടി.
13 ദിവസത്തിന് ശേഷം ശ്രിനിഷിനെ കണ്ട സന്തോഷവും പേളി പങ്കുവെച്ചിരുന്നു. ഇന്‍സ്റ്റഗ്രാമിലെ സ്റ്റാറ്റസിലൂടെയായിരുന്നു താരം ഈ സന്തോഷം പങ്കുവെച്ചത്. സീ കേരളത്തില്‍ സംപ്രേഷണം ചെയ്യുന്ന സത്യ എന്ന പെണ്‍കുട്ടിയിലാണ് ശ്രിനിഷ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും കൂട്ടിക്കൊണ്ടുവരുന്നതും അതിന് ശേഷം ഭക്ഷണം കഴിക്കാന്‍ പോവുന്നതും ഉറങ്ങാന്‍ പോവുന്നതിനിടയിലെ സന്തോഷവുമായിരുന്നു പേളി പങ്കുവെച്ചത്.
about pearle maaney