Social Media
മകളെക്കുറിച്ച് അമ്മ എഴുതിയ കുറിപ്പ് വൈറൽ; താന്‍ രക്ഷപ്പെടുമ്പോൾ കൂടെ എടുക്കുമെന്ന് അഹാന!
മകളെക്കുറിച്ച് അമ്മ എഴുതിയ കുറിപ്പ് വൈറൽ; താന്‍ രക്ഷപ്പെടുമ്പോൾ കൂടെ എടുക്കുമെന്ന് അഹാന!
മലയാള സിനിമയിൽ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റേത്.നായകനായും വില്ലനായും വളരെ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നായകനാണ് കൃഷ്ണകുമാർ.അച്ഛന് പുറകെ മകൾ അഹാനയും സിനിമയിൽ എത്തിയിരുന്നു.അച്ഛന്റെ പാതയിലൂടെ തന്നെയാണ് കൃഷ്ണകുമാറിന്റെ മകളും സിനിമ ലോകത്തേക്ക് ചുവടുവച്ചത് .സിനിമയിലേക്ക് വന്നിട്ട് കുറച്ചായെങ്കിലും ലൂക്ക എന്ന ചിത്രമായിരുന്നു താരത്തിന് മലയാളത്തിൽ തൻ്റെതായ സ്ഥാനം ഉണ്ടാക്കിയത് .സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാന പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്‍റെ ശീലത്തെക്കുറിച്ചും അമ്മ അന്ന് അതേക്കുറിച്ചെഴുതിയതുമൊക്കെയാണ് അഹാന പങ്കുവെച്ചത്.
വര്‍ക്കൗട്ട് ചെയ്യാനായി ജിമ്മിലേക്ക് പോയാല്‍ ഇരുപത് മിനിറ്റ് നേരവും താന്‍ കണ്ണാടിക്ക് മുന്നില്‍ തന്നെയാണെന്നാണ് അവിടെയുള്ള സുഹൃത്തുക്കള്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു താരപുത്രി ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. കണ്ണാടിക്ക് മുന്നില്‍ ഒരുപാട് സമയം ചെലവിടുന്നത് ഒരു പ്രശ്നമാണോയെന്ന് മുന്‍പ് അമ്മയോട് ചോദിച്ചിരുന്നു. അപ്പോഴാണ് അമ്മ അത് കാണിച്ചുതന്നത്. മുന്‍പ് തന്നെക്കുറിച്ച് അമ്മ എഴുതിയ കുറിപ്പുകളായിരുന്നു അത്. അമ്മയുടെ കൈയ്യക്ഷരം വായിക്കാനായി നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുണ്ടെങ്കില്‍ ഇത് നോക്കിക്കോളൂ, ഇങ്ങനെയാണ് അമ്മ എഴുതിയതെന്നും അഹാന കുറിച്ചിട്ടുണ്ട്.
1997 ഒക്ടോബര്‍ 8ന് എഴുതിയ കുറിപ്പിന്‍റെ ചിത്രവും അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ദിവസേന അമ്മു 20 തവണ ഡ്രസ്സ് മാറും. സദാസമയവും കണ്ണാടിക്ക് മുന്നില്‍ തന്നെയാണ് അവള്‍. അന്ന് സിന്ധു ഇങ്ങനെയായിരുന്നു മകളെക്കുറിച്ച് എഴുതിയത്. അവള്‍ക്ക് 2 വയസ്സ് തികയാന്‍ 5 ദിവസം ബാക്കി നില്‍ക്കുന്നതിനിടയിലാണ് ഈ കുറിപ്പെന്നും സിന്ധു കുറിച്ചിരുന്നു. തന്നെക്കുറിച്ച് ഇത്രയും നല്ലൊരു കുറിപ്പെഴുതി വെച്ചതിന് അഹാന അമ്മയ്ക്ക് നന്ദിയും അറിയിച്ചിരുന്നു. തന്‍റെ വീടിന് തീപിടിച്ചുവെന്ന് പറഞ്ഞാലും താന്‍ രക്ഷപ്പെടുമ്പോൾ കൂടെ എടുക്കുന്ന രണ്ടോ മൂന്നോ ചില വസ്തുക്കളിൽ ഒന്ന് ഇത് തന്നെയായിരിക്കും എന്നും അഹാന കുറിച്ചിട്ടുണ്ട്.
about ahana krishna kumar family