Malayalam
സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നല്കുന്ന ട്വിറ്റര്‍ ഉപഭോക്താവിനെതിരേ നടി പാര്‍വതി!
സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നല്കുന്ന ട്വിറ്റര്‍ ഉപഭോക്താവിനെതിരേ നടി പാര്‍വതി!
സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നല്കുന്ന ട്വിറ്റര്‍ ഉപഭോക്താവിനെതിരേ നടി പാര്‍വതി രംഗത്ത്. യോഗി ഓബ്സ് എന്ന പേരിലുള്ള അൽകൗണ്ടിലൂടെയാണ് സ്ത്രീകൾക്കെതിരെ മോശം പരാമർശം പ്രചരിക്കുന്നത്.നന്നായി പെരുമാറാന്‍ സ്ത്രീകളെ താന്‍ പഠിപ്പിക്കുമെന്നും സാമ്ബ്രദായികമായ ആണത്തബോധത്തെക്കുറിച്ച് പുരുഷന്മാര്ക്ക് താന്‍ പരിശീലനം നല്‍കുമെന്നും അയാള്‍ പറയുന്നു. അതോടൊപ്പം ഒരു യൂട്യൂബ് ചാനലിന്റെ ലിങ്കും ഇയാള്‍ പങ്കുവച്ചിട്ടുണ്ട്.
സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടുമാത്രമാണെന്ന് ഇയാള്‍ പറയുന്നു. പാരമ്ബര്യത്തെ കാത്ത് സൂക്ഷിക്കുന്ന സ്ത്രീകള്‍ ബലാത്സംഗത്തിന് വിധേയരാകില്ലെന്നും സ്വതന്ത്രമായി പെരുമാറുന്ന സ്ത്രീകളാണ് ഇതിന് ഇരയായി തീരുന്നതെന്നും ഇയാള്‍ പറയുന്നു. ഇയാളുടെ അക്കൗണ്ടിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ച് പാര്‍വതി ഇങ്ങനെ കുറിച്ചു.ഇയാളെ ബ്ലോക്ക് ചെയ്യണമെന്ന് എല്ലാവരോടും ഞാന്‍ അഭ്യാര്‍ഥിക്കുന്നു. യോഗ് ഓബ്സ്, നിങ്ങള്‍ തുപ്പുന്ന വിഷം ഇല്ലെങ്കില്‍ ഈ ലോകം എത്ര നല്ലതാണ്- പാര്‍വതി കുറിച്ചു.
about parvathy
