Malayalam Breaking News
ഓട്ടം ;പുതുമുഖങ്ങളുടെ സ്വപ്നങ്ങളോടൊപ്പം പുതുമയോടെ
ഓട്ടം ;പുതുമുഖങ്ങളുടെ സ്വപ്നങ്ങളോടൊപ്പം പുതുമയോടെ
ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം. പുതിയ താരങ്ങളുടെ സ്വപനങ്ങളുടെ പ്രതിഫലനമാണ് ഓട്ടം സിനിമ. കാരണം ചിത്രത്തിൽ പുതുമുഖ നായകന്മാരും നായികമാരും ഒപ്പം പുതിയ സംവിധായകന്, തിരക്കഥാകൃത്തും എഡിറ്ററുമുണ്ട്.
കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്. കഥയും തിരക്കഥയും എഴുതുന്ന രാജേഷ് കെ നാരായണന്റെ ആദ്യ ചിത്രമാണിത്. നാഷണല്‍ അവാര്‍ഡ് ജേതാവായ രാജാമുഹമ്മദിന്റെ അസോസിയേറ്റ് എഡിറ്ററായ വി.എസ്സ് വിശാല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. മലയാളത്തില്‍ ആദ്യമായി വിശാല്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. മഴവില്‍ മനോരമയിലെ നായിക-നായകന് റിയാലിറ്റി ഷോയിലൂടെ പ്രശസ്ത സംവിധായകന് ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന് ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.
സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓട്ടം സിനിമയിൽ പറയുന്നത്. ജയവും പരാജയവും ജീവിതത്തിലെ വേര്‍തിരിക്കാനാവാത്ത രണ്ട് അവസ്ഥകളാണ്. ഈ ചിന്തയാണ് ഓട്ടം സിനിമയുടെ ആശയം.
about ottam movie
