Social Media
ചൊറിയാൻ വന്ന പ്രേക്ഷകന് മാസ്സ് മറുപടി നൽകി ഒമർ ലുലു!
ചൊറിയാൻ വന്ന പ്രേക്ഷകന് മാസ്സ് മറുപടി നൽകി ഒമർ ലുലു!
സിനിമയിൽ ഒരുപാട് പൊട്ടിച്ചിരി നിമിഷങ്ങൾ സമ്മാനിച്ച,ഒരുപിടി എന്റർടൈനർ ചിത്രങ്ങൾ തന്നിട്ടുള്ള സംവിധായകനാണ് ഒമർ ലുലു.ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തുടക്കം.ചിത്രത്തിന് ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.പിന്നീട് ചങ്ക്‌സ്, അഡാറ് ലവ് എന്നീ ചിത്രങ്ങളും താരം ചെയിതു.താരത്തിൻറെ പുതിയ ചിത്രമായ ധമാക്ക റിലീസിനൊരുങ്ങുകയാണ്.ക്രിസ്മസ് ചിത്രമായി ധമാക്കയും തീയേറ്ററുകളിലേക്കെത്തും.ധമക്കക്കു ശേഷമുള്ള എടുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ചുളള സൂചനകള്‍ സംവിധായകന്‍ നല്‍കിയിരുന്നു.
ബാബു ആന്റണിയെ നായകനാക്കിയുളള പവര്‍സ്റ്റാര്‍ താന്‍ അടുത്തതായി എടുക്കാന്‍ ആഗ്രഹിക്കുന്ന സിനിമയാണെന്നാണ് സംവിധായകന്‍ വ്യക്തമാക്കിയിരിക്കുന്നത്. പവര്‍സ്റ്റാര്‍ സിനിമ എന്നാണ് എന്ന് ചോദിച്ച് ഒരുപാട് മെസേജ് വരുന്നുണ്ട്.ധമാക്ക റിലീസ് കഴിഞ്ഞാല്‍ ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയാണ് പവര്‍സ്റ്റാര്‍. ദൈവാനുഗ്രഹമുണ്ടെങ്കില്‍ അടുത്ത വര്‍ഷം ആദ്യം തുടങ്ങും. ഒരു പക്ക മാസ് ത്രില്ലര്‍ ആയിട്ടാണ് ചിത്രം ഒരുക്കാന്‍ ശ്രമിക്കുന്നത്. ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു.
ഒമര്‍ ലുലുവിന്റെ പോസ്റ്റിന് താഴെയായി ഫീല്‍ഡ് ഔട്ട് ആകാനുളള അടുത്ത ആള്‍ റെഡി എന്നൊരാള്‍ കമന്റ് ചെയ്തിരുന്നു. ഇയാള്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു തന്നെ എത്തി. തന്റെ ചിത്രങ്ങളിലെ നായകന്മാരെല്ലാം പുതുമുഖങ്ങളായിരുന്നു എന്നും ചിത്രങ്ങളെല്ലാം സാമ്പത്തിക നഷ്ടം വരുത്താത്തതാണെന്നും ഒമര്‍ലുലു പറഞ്ഞു. സംവിധായകന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
about omer lulu
