Social Media
സോഷ്യൽ മീഡിയയിൽ തരംഗമായി നൂറിൻറെ ബൈക്ക് റൈഡിങ്!
സോഷ്യൽ മീഡിയയിൽ തരംഗമായി നൂറിൻറെ ബൈക്ക് റൈഡിങ്!
By
മലയാള സിനിമയിൽ വളരെ പെട്ടന്നാണ് ഓരോ നായികമാരും നായകൻ മാറും അരങ്ങേറുന്നതും പിന്നീട് സോഷ്യൽ മീഡിയകളിൽ വൈറലായി മാറുന്നതും അങ്ങനെ വന്ന താരമാണ് നൂറിനും.മലയാള സിനിമയിൽ ഏറെ ചർച്ചയായ ചിത്രമായിരുന്നു ഒരു അഡാറ് ലൗവ് എന്ന ചിത്രം.വളരെ ചർച്ച വിഷയമായിരുന്നു ചിത്രം ഇറങ്ങുന്നതിനു മുന്‍പും ശേഷവും.അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സുന്ദരിയാണ് നൂറിൻ. ഒരൊറ്റ ചിത്രംകൊണ്ട് ഒരുപാട് ആരാധകരാണ് താരത്തിനുണ്ടായത്.ഒമര്‍ ലുലു ചിത്രമായിരുന്നു ഇത് പുതുമുഖങ്ങളെ വെച്ച് ചെയിത ചിത്രത്തിലെ പുതുമുഖ നായികയായാണ് താരം എത്തിയതും.
സിനിമയിലെത്തിയതിനെ കുറിച്ച് താരം ഒരുപാട് വ്യക്തമാക്കിയിരുന്നു.സിനിമയിലെത്തുന്നതിന് മുമ്പുള്ള വിഷയങ്ങളും നൂറിൻ ആരാധകർ ഏറ്റെടുത്ത് പിന്തുണയുമായി എത്തിയിരുന്നു.ഇഷ്ടമുള്ളത് പോലെ ജീവിക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നതിന്റെ സന്തോഷത്തിലാണ് നൂറിന് ഇപ്പോൾ ഉള്ളത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് നൂറിന്റെ ബൈക്ക് റൈഡിങ് ആണ്.ഒരു കോളേജിലേക്ക് ബൈക്ക് ഓടിച്ച് എത്തുന്ന നൂറിന് ആണ് വീഡിയോയിലുള്ളത്. നൂറിനൊപ്പം നൂറ് കണക്കിന് ബൈക്കുകളിലായി വിദ്യാര്‍ഥികളും ബൈക്കില്‍ പിറകേ ഉണ്ടായിരുന്നു.
പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം വലിയ ആര്‍പ്പ് വിളികളോടെയായിരുന്നു നൂറിനെ വിദ്യാര്‍ഥികള്‍ വരവേറ്റത്. ആദ്യം നൂറിന് പഠിക്കുന്ന കോളേജ് ആണെന്ന് കരുതിയെങ്കിലും മറ്റേതോ കോളേജില്‍ ഉദ്ഘാനടത്തിന് പോയതാണെന്ന് സൂചന. വേദിയില്‍ നിന്നും ‘മോഹമുന്തിരി വാറ്റിയ രാവ്’ എന്ന പാട്ടിന്റെ വരികള്‍ക്കൊപ്പം നൂറിന് ചുവട് വെക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. നേരത്തെയും ബൈക്ക് ഓടിക്കുന്ന നൂറിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ചില സ്വപ്നങ്ങള്‍ അങ്ങനെ സഫലമാവുകയാണ്.
യമഹ എം ടി 15 ലെ തന്റെ ആദ്യ യാത്രയാണെന്നും അതിന് വേണ്ടി സഹായിച്ച എല്ലാവര്ക്കും നന്ദി പറയുന്നതായിട്ടും നൂറിന് പറയുന്നു.ഉണ്ണി മുകുന്ദന്റെയും നായികയായി നൂറിൻ അഭിനയിക്കുന്നുണ്ട്. ചോക്ലേറ്റ് റീ ലേഡിങ് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. അഡാറ് ലവിന് ശേഷം ഒമര്‍ ലുലുവിന്റെ അടുത്ത ചിത്രത്തിലും നായികയായി നൂറിൻ അഭിനയിക്കുന്നു.
പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് നൂറിൻ വീണ്ടും നായികയാവുന്നത്.താരത്തിന്റെ ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിക്കലാണ് ആരാധകർ ഒന്നടങ്കം .വളരെ പ്രേക്ഷക പിന്തുണകൂടെയുണ്ട് താരത്തിന്.മലയാള സിനിമയുടെ സുന്ദരിയാണ് താരം.സോഷ്യൽ മീഡിയയിൽ താരം തന്റെ വിശേഷങ്ങൾ ഇപ്പോഴും പങ്കുവെക്കാറുണ്ട് അതുപോലെ തന്നെ ആണ് താരത്തിനുള്ള പിന്തുണയും.
about noorin shereef
