Social Media
സെയ്ഫ്-കരീന, വിവാഹവാർഷികം ആഘോഷമാക്കി പട്ടോഡി കുടുംബം;വൈറലായി ചിത്രങ്ങൾ!
സെയ്ഫ്-കരീന, വിവാഹവാർഷികം ആഘോഷമാക്കി പട്ടോഡി കുടുംബം;വൈറലായി ചിത്രങ്ങൾ!
By
ബോളിവുഡിന്റെ എന്നത്തേയും പ്രിയ ജോഡികളാണ് സെയ്ഫ് അലിഖാനും,കരീന കപൂറും.താരങ്ങളുടെ വിവാഹമെല്ലാം തന്നെ വളരെ ഏറെ ആഘോഷങ്ങളോടെയാണ് നടത്തിയിട്ടുണ്ടായിരുന്നത്.ബോളിവുഡ് പ്രക്ഷകരടക്കം കരീനയ്ക്ക് മലയാളത്തിൽ വളരെ ഏറെ ആരാധകരാണ് ഉള്ളത്.ഇപ്പോഴും സോഷ്യൽ മീഡിയയിൽ താരങ്ങൾ നിറയാറുണ്ട് പുതിയ ചിത്രങ്ങളൊക്കെയും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഒപ്പം താരങ്ങളുടെ മക്കളുടെയും വിശേഷങ്ങൾ നിമിഷ നേരംകൊണ്ടാണ് വാർത്തകളിൽ സ്ഥാനം പിടിക്കുന്നത്.
കരീനയുടെ ഇപ്പോഴത്തെ ഗ്ലാമർ കണ്ട ആരാധകർ അത്ഭുത പെട്ടിരിക്കുകയാണ് ഈ പ്രായത്തിലും താരം അതീവ സുന്ദരിയായി മാറുകയാണ് എന്നും ഹോട്ട് ലുക്ക് ആണെന്നുമാണ് ഇപ്പോഴും താരത്തിന് ലഭിക്കുന്ന കമന്റുകൾ.ഇപ്പോൾ താരങ്ങളുടെ വിവാഹ വാർഷിക ആഘോഷ പരിപാടികളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ചിത്രം പങ്കുവെച്ചതോടെ ആരാധകരടക്കം സിനിമ ലോകത്തു നിന്നുവരെ വളരെ ഏറെ ആശംസകൾ ആണ് വരുന്നത്. ഏഴാം വാർഷികമായിരുന്നു ഇന്നലെ.
സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു സെയ്ഫിന്റെയും കരീനയുടെയും ആഘോഷം. പട്ടോഡി കുടുംബത്തിൽ നടന്ന ആഘോഷരാവിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. 38-ാം വയസ്സിലും സീറോ സൈസിൽ തുടരുന്ന കരീനയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ ആരാധകരെ അത്ഭുതപ്പെടുത്തുകയാണ്.കരീഷ്മ കപൂർ, മകളായ സമീറ കപൂർ, കരീനയുടെയും കരീഷ്മയുടെയും അമ്മ ബബിത, സെയ്ഫിന്റെ സഹോദരിയും അഭിനേത്രിയുമായ സോഹ അലിഖാൻ, ഭർത്താവ് കുനാൽ കേമു എന്നിവരും എത്തിയിരുന്നു.
about saif ali khan and kareena kapoor wedding anniversary